ആലപ്പുഴ: മുഖ്യമന്ത്രിയുെട ദുരിതാശ്വാസനിധിയിലേക്ക് സ്വീകരിക്കുന്ന തുകയെല്ലാം അക്കൗണ്ട് ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കിയെന്ന് മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനും അറിയിച്ചു. സംഭാവന രജിസ്റ്ററിൽ ചേർത്തുകഴിഞ്ഞാൽ അക്നോളജ്മെൻറ് െറസീപ്റ്റ് അപ്പോൾതന്നെ നൽകും. നേരിട്ട് പണം അടക്കേണ്ടവർക്ക് ബാങ്കുകളുടെ കൗണ്ടർ ഓരോ കേന്ദ്രത്തിലും ക്രമീകരിക്കും. ഇൗ മാസം 14 മുതൽ 20 വരെയാണ് ജില്ലയിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ ധനസമാഹരണം. ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിന് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ തീയതികളും സമയവും ചുവടെ: മാവേലിക്കര മണ്ഡലത്തിലെ യോഗം 14ന് രാവിലെ 9.30ന് മാവേലിക്കര മുനിസിപ്പൽ ടൗൺഹാളിലും 10.30ന് ഭരണിക്കാവ് ബ്ലോക്ക് ഓഫിസിലും കായംകുളത്തെ യോഗം വൈകീട്ട് മൂന്നിന് കായംകുളം ടൗൺ ഹാളിലും നടക്കും. കുട്ടനാട് മണ്ഡലത്തിലെ യോഗം 15ന് രാവിലെ 10ന് കുട്ടനാട് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം 16ന് രാവിലെ 10ന് കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലും വൈകീട്ട് നാലിന് ആലപ്പുഴ ടൗൺ ഹാളിലുമായി നടക്കും. ഹരിപ്പാട് മണ്ഡലത്തിലെ പരിപാടി 17ന് രാവിലെ 10ന് ഹരിപ്പാട് ദേശീയപാതക്ക് അരികിലെ മാധവ ജങ്ഷനിലെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിലും ആലപ്പുഴ മണ്ഡലത്തിലേത് വൈകീട്ട് മൂന്നിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. അരൂർ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി 18ന് രാവിലെ 9.30ന് പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിലും 11ന് എരമല്ലൂർ എം.കെ കൺവെൻഷൻ സെൻറിറിലും നടക്കും. ചേർത്തല മണ്ഡലത്തിൽ യോഗം 18ന് വൈകീട്ട് മൂന്നിന് ചേർത്തല എസ്.എൻ.എം.ജി.ബി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചെങ്ങന്നൂരിൽ 20ന് രാവിലെ 10ന് ഐ.എച്ച്.ആർ.ഡി കോളജിലും വൈകീട്ട് മൂന്നിന് മാന്നാർ പഞ്ചായത്ത് ഹാളിലും നടക്കും. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി രസീത് നൽകും. ഡി.ഡി/ ചെക്ക് പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്), ട്രഷറർ, സി.എം.ഡി.ആർ.എഫ് തിരുവനന്തപുരം എന്ന വിലാസത്തിലും പണമായി ലഭിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്) പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച് തിരുവനന്തപുരം ശാഖയിൽ 67319948232 അക്കൗണ്ട് നമ്പറിലും (IFSC: SBIN0070028) അടക്കും. ധനവകുപ്പിെൻറ പുതിയ ഉത്തരവുപ്രകാരം നേരിട്ട് പണമായും ആഭരണങ്ങളായും വസ്തുവായും സംഭാവനകൾ സ്വീകരിക്കും. ധനസമാഹരണത്തിന് ചുമതലപ്പെടുത്തിയ മന്ത്രിമാർ ചടങ്ങുകളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.