നിർബന്ധിച്ച് പണപ്പിരിവില്ല​; സന്മനസ്സുള്ളവരിൽനിന്ന് പരമാവധി പണം കണ്ടെത്തും -മന്ത്രിമാർ

* വലിയ സ്വർണ-തുണി കട, റിസോർട്ട്-ഹൗസ് ബോട്ട് ഉടമകൾ, സമ്പന്നർ എന്നിവരെ പങ്കാളികളാക്കും ആലപ്പുഴ: പ്രളയാനന്തരം കേരളത്തി​െൻറ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുെട ദുരിതാശ്വാസനിധിയിലേക്ക് നിർബന്ധിച്ച് ആരിൽനിന്നും പണപ്പിരിവ് ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ. സംസ്ഥാനത്തിൽനിന്നും പ്രവാസികളിൽനിന്നും സന്മനസ്സുള്ളവരിൽനിന്ന് പണം പരമാവധി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി. സുധാകരനും ധനസമാഹരണത്തിന് ചുമതലയുള്ള ഭക്ഷ്യമന്ത്രി പി. തിലോത്തമനും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സാധാരണക്കാരിൽനിന്ന് പിരിവ് ഉദ്ദേശിക്കുന്നില്ല. സാമ്പത്തികശേഷിയുള്ള സന്നദ്ധരായ സുമനസ്സുകളെ കണ്ടെത്തി പരമാവധി പങ്കാളിത്തം നൽകുകയാണ് ലക്ഷ്യം. ഒമ്പത് നിയോജക മണ്ഡലത്തിലും എം.എൽ.എമാരുെടയും എം.പിമാരുെടയും നേതൃത്വത്തിൽ കമ്മിറ്റികൾ രൂപവത്കരിച്ച് ചിട്ടയായ പ്രവർത്തനം നടക്കുന്നു. ജില്ലതല സ്റ്റിയറിങ് കമ്മിറ്റിയിൽ പൊതുമരാമത്തുമന്ത്രി ചെയർമാനും ഭക്ഷ്യമന്ത്രി, എം.പിമാർ എന്നിവർ വർക്കിങ് ചെയർമാൻമാരും ജില്ല കലക്ടർ കൺവീനറും ജില്ല പഞ്ചായത്ത് പ്രസിഡൻറ്, സ്‌പെഷൽ ഒാഫിസർമാർ, ജില്ല െപാലീസ് മേധാവി, എ.ഡി.എം, ആലപ്പുഴ സബ് കലക്ടർ, ചെങ്ങന്നൂർ ആർ.ഡി.ഒ, െഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം), എൽ.എ െഡപ്യൂട്ടി കലക്ടർ, എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സംഭാവന തരാൻ തയാറുള്ളവരുടെ പട്ടിക പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് തങ്ങളുടെ തനത് ഫണ്ടിൽനിന്ന് ഒരുകോടി നൽകും. നഗരസഭകളുടെ പ്ലാൻ ഫണ്ട് സംഭാവന ചെയ്യാൻ കഴിയുമോയെന്ന് പരിശോധിച്ച് തുടർനടപടി ആസൂത്രണം ചെയ്യും. വലിയ സ്വർണക്കടയും തുണിക്കടയുമുള്ള വൻകിട വ്യാപാരികൾ, റിസോർട്ട്-ഹൗസ് ബോട്ട് ഉടമകൾ, സമ്പന്നർ എന്നിവരെയാണ് പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നത്. എല്ലാ മണ്ഡലങ്ങളിെലയും ചാർജ് ഓഫിസർമാർ ഇക്കാര്യം ശ്രദ്ധിക്കും. വാർത്തസമ്മേളനത്തിൽ സ്‌പെഷൽ ഓഫിസർ പി. വേണുഗോപാൽ, കലക്ടറുടെ അധിക ചുമതലയുള്ള ഗ്രാമവികസന കമീഷണർ എൻ. പദ്മകുമാർ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.