മട്ടാഞ്ചേരി: നാവികസേനയുടെ വാഹനവും ഹർത്താൽ അനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തവെയാണ് തോപ്പുംപടിയിൽ നാവികസേന വാഹനം പ്രവർത്തകർ തടഞ്ഞത്. പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. ഇതോടെ എൻജിൻ ഓഫ് ചെയ്യണമെന്നായി അവർ. ഡ്രൈവർ എൻജിൻ ഓഫാക്കാത്തതിനെതുടർന്ന് പ്രവർത്തകരിലൊരാൾ വാതിൽ തുറന്ന് വാഹനത്തിെൻറ താക്കോൽ ഊരിയെടുത്തു. തുടർന്ന് കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ കൂട്ടത്തോടെയെത്തി. രാജ്യസുരക്ഷ സേനയുടെ വണ്ടിയാണ് തടഞ്ഞതെങ്കിലും തുടക്കത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നതോടെ പ്രവർത്തകരുടെ ആവേശം വർധിച്ചു. സംഘർഷ സാധ്യത വർധിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് പൊലീസെത്തി പ്രവർത്തകരെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.