മോദി സർക്കാർ നാലുവർഷം കൊണ്ട് 14 ലക്ഷം കോടി കൊള്ളയടിച്ചു- രമേശ് കൊച്ചി: പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിപ്പിച ്ച് നാലുവർഷം കൊണ്ട് 14 ലക്ഷം കോടി രൂപ ജനങ്ങളിൽനിന്ന് കൊള്ളയടിച്ച സർക്കാറാണ് നരേന്ദ്ര മോദിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താൽ ദിനത്തിൽ യു.ഡി.എഫ് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്നതാണ് കോൺഗ്രസ് നിലപാട്. കുത്തനെയുള്ള വിലക്കയറ്റത്തിൽ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുന്ന ദിവസം തന്നെ വീണ്ടും പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചത് ജനങ്ങൾക്ക് പുല്ലുവിലയാണ് കൽപിക്കുന്നതെന്നതിെൻറ തെളിവാണ്. ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജങ്ഷനിൽനിന്ന് മറൈൻ ഡ്രൈവിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ കാളവണ്ടിയിൽ കയറി പ്രതിപക്ഷ നേതാവ് പങ്കെടുത്തു. കെ.വി. തോമസ് എം.പി, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, എൻ.വേണുഗോപാൽ, അജയ് തറയിൽ, എം.എൽ.എമാരായ ഹൈബി ഈഡൻ, പി.ടി. തോമസ്, അൻവർ സാദത്ത്, കെ.പി.സി.സി ഭാരവാഹികളായ എം. പ്രേമചന്ദ്രൻ, അബ്ദുൽ മുത്തലിബ്, ഐ.കെ. രാജു, കെ.പി. ഹരിദാസ്, കെ.വി.പി. കൃഷ്ണകുമാർ, ഘടകകക്ഷി നേതാക്കളായ പി.കെ. ജലീൽ, ജോൺസൺ പാട്ടത്തിൽ, കെ.റെജി കുമാർ, സാബു ചേരാനല്ലൂർ, പി.രാജേഷ്, പി.കെ. ദേവൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.