അന്വേഷണം വൈകിപ്പിക്കരുത് -ചെന്നിത്തല

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. 76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തത് ഗൗരവമുള്ള കാര്യമാണ്. അന്വേഷണത്തില്‍ കാലതാമസം വരുത്തുന്ന നീക്കങ്ങളൊന്നുംതന്നെ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കേസില്‍ കുറ്റക്കാർ എത്ര ഉന്നതരായാലും നീതിന്യായ സംവിധാനം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തില്‍ കാലതാമസം വരുത്തിയതിന് സര്‍ക്കാര്‍ മറുപടി പറയണം. കുറ്റക്കാര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല. പി.കെ. ശശി എം.എൽ.എയുടെ കാര്യത്തിലും സർക്കാർ കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.