മാവേലിക്കര: ഗതാഗതക്കുരുക്കിനിടയാക്കിയ വാഹനം നീക്കിയിടാൻ ആവശ്യപ്പെട്ട സിവിൽ പൊലീസ് ഓഫിസർക്കെതിരെ നടപടിയെടുപ്പിക്കാൻ നീക്കംനടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയുടെ പരാതി. മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജീവ്കുമാറിെൻറ ഭാര്യ കെ.എ. രാജശ്രീയാണ് പരാതിക്കാരി. കഴിഞ്ഞ ഒന്നിന് രാവിലെ പത്തരയോടെ മിച്ചൽ ജങ്ഷനിൽ ഗതാഗതക്കുരുക്കിനിടയാക്കി നിയമം ലംഘിച്ച് നിർത്തിയ കാറിെൻറ ഉടമയും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജീവ്കുമാർ കാർ നീക്കിയിടാൻ ഉടമയോട് ആവശ്യപ്പെട്ടു. എന്നാൽ, കാറോടിച്ച വ്യക്തി, താൻ ഡി.ഐ.ജിയാണെന്ന് പറഞ്ഞു. ഇതുകേട്ട രാജീവ്കുമാർ ഇദ്ദേഹത്തെ സല്യൂട്ട് ചെയ്തു. എന്നിട്ടും വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടതിന് അസഭ്യംപറഞ്ഞ് ക്ഷുഭിതനായി മടങ്ങിയ ആൾ മേലുദ്യോഗസ്ഥരെ സ്വാധീനിച്ച് ഭർത്താവിനെതിരെ നടപടിക്ക് ശ്രമിക്കുകയാണെന്നും പ്രശ്നം ഉണ്ടാക്കിയ ആൾ റിട്ട. ഡി.ഐ.ജി ആണെന്ന് പിന്നീട് ബോധ്യപ്പെട്ടതായും രാജശ്രീ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് മാവേലിക്കര പൊലീസ് സ്റ്റേഷനിൽനിന്ന് യഥാർഥ വസ്തുത ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും പൊലീസുകാരനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. പ്രണയത്തിെൻറ 'പ്രളയ'ത്തിൽ മുങ്ങിയ മലേഷ്യൻ ജോഡികൾക്ക് മംഗല്യം അരൂർ: പ്രളയാനന്തരം മലേഷ്യൻ പ്രണയിതാക്കൾക്ക് കേരളത്തിൽ വിവാഹസാഫല്യം. 12 വർഷമായി പ്രണയത്തിലാണ് ക്വലാലംപൂരിലെ ഗണേശനും നങ്കൈകരസിയും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണിരുവരും. പ്രണയം വിവാഹത്തിലേക്കടുക്കുമ്പോഴൊക്കെ അപ്രതീക്ഷിതമായി ഓരോ തടസ്സങ്ങൾവരും. തുടർന്ന് ഇരുവരും ചേർന്ന് കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തി. അരൂർ ശ്രീകുമാരവിലാസം ക്ഷേത്ര മേൽശാന്തി ബാലകൃഷ്ണൻ എമ്പ്രാന്തിരിയാണ് ഇതിന് നേതൃത്വം നൽകിയത്. ഇതിനിടെ, കേരളത്തിൽ പ്രളയമായി. ഇരുവരും ചേർന്ന് മലേഷ്യയിൽനിന്ന് പ്രളയപ്രദേശങ്ങളിൽ സഹായം എത്തിക്കാൻ പരിശ്രമിച്ചു. പ്രളയം ഒഴിഞ്ഞപ്പോൾ വിവാഹവിഘ്‌നങ്ങളും അകന്നു. എങ്കിൽ കേരളത്തിൽതന്നെയാകട്ടെ വിവാഹവുമെന്ന് ഇരുവരും ബന്ധുക്കളും തീരുമാനിച്ചു. അരൂർ ശ്രീകുമാരവിലാസം ക്ഷേത്രമാണ് വിവാഹത്തിന് തെരഞ്ഞെടുത്തത്. ബുധനാഴ്ച ക്ഷേത്രത്തിലെ അഷ്ടബന്ധനവീകരണ കലശമാണ്. ഭക്തിസാന്ദ്രമായ ചടങ്ങിനിടയിൽ രാവിലെ 11നും 12നും മധ്യേയുള്ള മുഹൂർത്തത്തിൽ ഗണേശനും നങ്കൈകരസിയും വിവാഹിതരാകും. മുപ്പതംഗ മലേഷ്യൻ സംഘം വിവാഹനടത്തിപ്പിന് കേരളത്തിലെത്തിക്കഴിഞ്ഞു. ആയിരം പേർക്ക് സദ്യയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.