വൈദ്യുതിമന്ത്രി ജനങ്ങളോട് മാപ്പുപറയണം -പി.സി. വിഷ്ണുനാഥ്

ചെങ്ങന്നൂർ: മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തിയ വൈദ്യുതിമന്ത്രി എം.എം. മണി മാപ്പുപറയണമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിെര മാവേലിക്കര പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാം തുറക്കിെല്ലന്ന് പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാൻ വേണ്ടിയാണെന്നാണ് മണി പറഞ്ഞത്. മാവേലിക്കര ലോകസഭ കമ്മിറ്റി പ്രസിഡൻറ് സജി ജോസഫ് അധ്യക്ഷത വഹിച്ചു. എബി കുര്യാക്കോസ്, വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻമഠത്തിൽ, ജെയ്സൻ ചാക്കോ, വിനീത് തഴക്കര എന്നിവർ സംസാരിച്ചു. കിറ്റുകൾ വിതരണം ചെയ്തു ചെങ്ങന്നൂർ: കേരള വിശ്വകർമ യുവജന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ചെങ്ങന്നൂരിൽ പ്രളയബാധിതർക്ക് കിറ്റുകൾ വിതരണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡൻറ് രഘുനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.