കൊച്ചി: ലൈംഗികാതിക്രമത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന പ്രതിഷേധ സമരത്തെ ഹർത്താൽ ബാധിച്ചില്ല. കന്യാസ്ത്രീകളടക്കം അണിനിരക്കുന്ന പ്രതിഷേധ സമരത്തിെൻറ മൂന്നാം ദിനമായ തിങ്കളാഴ്ച വഞ്ചി സ്ക്വയറിലെ സമരപ്പന്തലിലേക്ക് നിരവധിപേരാണ് െഎക്യദാർഢ്യവുമായി എത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രോങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജോയൻറ് ക്രിസ്ത്യൻ കൗൺസിലിെൻറ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. അതിനിടെ, സമരപ്പന്തലിൽ നിരാഹാരം നടത്തിയിരുന്ന അഡ്വ. ജോസ് ജോസഫിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. കന്യാസ്ത്രീകളുടെ നീതിക്കായി മരണം വരെ നിരാഹാരം നടത്തുമെന്നും ആശുപത്രിയിേലക്ക് മാറ്റരുതെന്നും വാശിപിടിച്ചെങ്കിലും സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി സ്വകാര്യ ആശുപത്രിയിേലക്ക് മാറാൻ തയാറാവുകയായിരുന്നു. തുടർന്ന് സ്റ്റീഫൻ മാത്യു നിരാഹാര സമരം ഏറ്റെടുത്തു. ഹർത്താലിനെത്തുടർന്ന് വാഹനസൗകര്യമില്ലാത്തതിനാൽ സമരം നടത്തിയിരുന്ന അഞ്ചു കന്യാസ്ത്രീകൾക്ക് സമരപ്പന്തലിലെത്താനായില്ല. മാധ്യമങ്ങളിൽനിന്ന് വാർത്തയറിഞ്ഞ് സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ഒറ്റക്കും കൂട്ടായും പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങി. വിവിധ രാഷ്്ട്രീയ, വനിത സംഘടന നേതാക്കളും പൊതുപ്രവർത്തകരും വിവിധ തൊഴിൽ മേഖലകളിലുള്ളവരും സമരപ്പന്തലിലെത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷെറിൻ പോൾ കുട്ടികൾക്കൊപ്പമെത്തി ഐക്യദാർഢ്യം അറിയിച്ചു. സമരം കൂടുതൽ ശക്തമായതോടെ സേവ് അവർ സിസ്റ്റേഴ് (എസ്.ഒ.എസ്) ആക്ഷൻ കൗൺസിലും സമരസമിതിക്കാർ രൂപവത്കരിച്ചിട്ടുണ്ട്. 101 പേരടങ്ങുന്ന കർമസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.