കൊച്ചി: ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ് രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. നേരേത്ത നിശ്ചയിച്ചിരുന്നതിനാൽ ചടങ്ങ് നടത്തുകയായിരുന്നു. മകെൻറ വിവാഹനിശ്ചയമായിരുെന്നങ്കിലും രാവിലെ നഗരത്തിൽ കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയശേഷം സ്കൂട്ടറിലാണ് രമേശ് വിവാഹ നിശ്ചയവേദിയിലെത്തിയത്. വൈറ്റില സ്വദേശിയായ വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയാണ് രമേശിെൻറ മകന് ഡോ. രോഹിത്തിെൻറ വധു. രോഹിത്ത് അമൃത ആശുപത്രിയിലെ റേഡിയോളജിസ്റ്റും ശ്രീജ അമേരിക്കയിൽ മെഡിക്കൽ വിദ്യാർഥിനിയുമാണ്. ഫെബ്രുവരി 17നാണ് വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.