ദുരിതാശ്വാസ സഹായങ്ങൾ അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമം -എൽ.ഡി.എഫ് ഹരിപ്പാട്: പ്രളയദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും സഹായങ്ങളും അട്ടിമറിക്കാൻ യു.ഡി.എഫ് നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് സി.പി.എം നേതാക്കൾ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ, ഭക്ഷ്യധാന്യ കിറ്റ് എന്നിവ യു.ഡി.എഫ് അനുകൂല വ്യക്തികൾക്ക് മാത്രമായി മാറ്റിക്കൊടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ ശ്രമം പുറത്ത് വന്നതായി സി.പി.എം ജില്ല കമ്മിറ്റി അംഗം എം. സത്യപാലൻ ആരോപിച്ചു. ആറാട്ടുപുഴയിൽ പ്രളയബാധിതരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിച്ച ചടങ്ങിൽ സി.പി.എം അനുകൂല മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി നിർത്തി. വെള്ളപ്പൊക്കം കാര്യമായി ബാധിക്കാത്ത മുതുകുളത്തും ചിങ്ങോലിയിലും അനധികൃത ക്യാമ്പ് നടത്തി. ഭക്ഷ്യധാന്യങ്ങൾ കൂടുതൽ അവിടെ കൊണ്ടുപോയി. ഇത് സംബന്ധിച്ച് സർക്കാർ അന്വേഷിക്കണമെന്ന് സത്യപാലൻ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ ഏരിയ സെക്രട്ടറി എൻസോമൻ, ജില്ല അംഗം എം. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് ദുരാരോപണം അവസാനിപ്പിക്കണമെന്ന് സി.പി.എം ഹരിപ്പാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനെതിരെ പ്രതിപക്ഷനേതാവും അനുചരന്മാരും മണ്ഡലത്തിൽ നടത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് സി.പി.എം ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്തുകൾ മുഖം തിരിഞ്ഞു നിൽക്കുകയാണുണ്ടായത്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ബോട്ടുകൾക്ക് ഇന്ധനം വാങ്ങിയതിെൻറ പണവും ദുരിതാശ്വാസ ക്യാമ്പുകളിലെ വൈദ്യുതി ചാർജും നൽകാൻ കോൺഗ്രസ് ഭരിക്കുന്ന കരുവാറ്റ പഞ്ചായത്ത് തയാറായില്ല. പകുതിയിലധികം ജനങ്ങൾ ആശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞ കരുവാറ്റയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രസിഡേൻറാ സെക്രട്ടറിയോ തയാറായില്ല. പള്ളിപ്പാട്ട് ശുചീകരണത്തിനെത്തിയ സന്നദ്ധ പ്രവർത്തകർക്ക് കൃത്യഭക്ഷണം നൽകാൻ തയാറാകാത്ത പള്ളിപ്പാട്ട് പഞ്ചായത്തംഗങ്ങളുമായി ചർച്ച പോലും ഉണ്ടാകാതെ ഏകപക്ഷീയ പ്രവർത്തനങ്ങളാണ് പ്രസിഡൻറ് നടത്തിയത്. സാധന സാമഗ്രികൾ അനർഹർക്കടക്കം വിതരണം ചെയ്ത പള്ളിപ്പാട് കോൺഗ്രസ് അംഗങ്ങളടക്കം വിട്ടുനിന്നതിനാൽ പഞ്ചായത്ത് കമ്മിറ്റി തന്നെ ചേരാൻ കഴിയാത്ത സ്ഥിതിയാണ്. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും രാഷ്ട്രീയ പക്ഷപാതിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിൽ കോൺഗ്രസ് നയിക്കുന്ന പഞ്ചായത്തുകൾ രാഷ്ട്രീയം കളിക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കൂട്ടുനിൽക്കുന്നുവെന്നും സി.പി.എം നിയോജക മണ്ഡലം സെക്രട്ടറി എം. സത്യപാലൻ, എൽ.ഡി.എഫ് സെക്രട്ടറി എം. സുരേന്ദ്രൻ, സി.പി.എം ഹരിപ്പാട് ഏരിയ സെക്രട്ടറി എൻ. സോമൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.