ചേർത്തല: ജില്ല അത്ലറ്റിക് മേളയിൽ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്. ചേർത്തല സെൻറ് മൈക്കിൾസ് കോളജിൽ രണ്ടു ദിവസമായി നടന്ന മേളയിൽ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ് സ്കൂൾ 177 പോയേൻറാടെയാണ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. ആലപ്പുഴ ലിയോ േതർട്ടീന്ത് അത്ലറ്റിക് ക്ലബ് 161 പോയേൻറാടെ രണ്ടാമതെത്തി. മുഹമ്മ കെ.ഇ. കാർമൽ സ്കൂളിനാണ് 148 പോയേൻറാടെ മൂന്നാം സ്ഥാനം. നാല് കാറ്റഗറിയിൽ 115 ഇനങ്ങളിലായി നടന്ന മേളയിലെ വിജയികൾക്ക് ഒളിമ്പ്യൻ മനോജ് ലാൽ സമ്മാനദാനം നടത്തി. ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ബി. ഉല്ലാസ് അധ്യക്ഷത വഹിച്ചു. കെ.കെ. പ്രതാപൻ, എ.കെ. നായർ, ബി. സവിനയൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം അരൂർ: പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിൽ ആകുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ വെൽഫെയർ പാർട്ടി അരൂർ മണ്ഡലം പ്രതിഷേധം നടത്തി. അരൂർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച പ്രകടനം അരൂർ പള്ളി സിഗ്നലിനുസമീപം സമാപിച്ചു. വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റി അംഗം വി.എ. അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. വെൽെഫയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് അസ്്ലം കാട്ട് പുറം, പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിയാസ് പാണാവള്ളി, അരൂർ മണ്ഡലം കമ്മിറ്റി അംഗം ജുനൈദ് എന്നിവർ സംസാരിച്ചു. ഇന്ധന വിലവർധന ജനങ്ങൾക്ക് ഇരുട്ടടി -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം ജില്ലയിൽ വൻ വിജയമായിരുന്നുവെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഇന്ധന വില വർധന ഇരുട്ടടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ചേർന്ന പ്രതിഷേധ സമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, പി.പി. ചിത്തരഞ്ജൻ, വി.എം. ഹരിഹരൻ എന്നിവരും സംസാരിച്ചു. നഗരത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, വി.ബി. അശോകൻ, ആർ. സുരേഷ്, അജയ് സുധീന്ദ്രൻ, ആർ. അനിൽകുമാർ, പി.എസ്.എം. ഹുസ്സൈൻ, ബി. നസീർ എന്നിവർ നേതൃത്വം നൽകി. സി.പി.െഎ കാൽനട ജാഥകൾ ഒക്ടോബർ ഒന്നു മുതൽ ആലപ്പുഴ: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി ഒക്ടോബർ 1 മുതൽ 10 വരെ ജില്ലയിൽ 15 കാൽനട ജാഥകൾ സംഘടിപ്പിക്കാൻ സി.പി.ഐ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറിമാർ ജാഥ നയിക്കും. ഇന്ധനവില വർധനവും, കാർഷിക മേഖലയിലെ തകർച്ചയും, സമ്പദ്ഘടന നേരിടുന്ന വെല്ലുവിളിയുംമൂലം ജനജീവിതം ദുസ്സഹമായെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രളയത്തിൽ തകർന്ന കുട്ടനാടിനെ രക്ഷിക്കാൻ കാർഷിക മേഖലക്ക് ഊന്നൽ നൽകിയ കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ക്രോഡീകരിക്കാൻ കുട്ടനാട് സെമിനാർ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എം.കെ. ഉത്തമൻ അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സി അംഗങ്ങളായ ടി. പുരുഷോത്തമൻ, പി. പ്രസാദ്, ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ, ജില്ല അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.