ആലപ്പുഴ: പട്ടണത്തിലെ വഴിയോരങ്ങളിലെ മരങ്ങളിൽ പക്ഷികള്‍ ചേക്കേറി കാഷ്ഠിക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമുണ്ടാക്കണമെന്ന് തത്തംപള്ളി െറസിഡൻറ്്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു. ഈ ആവശ്യം വര്‍ഷങ്ങളായി ആവര്‍ത്തിച്ച് മുന്നോട്ടുെവക്കുന്നുണ്ടെങ്കിലും അധികൃതര്‍ പരിഗണിക്കുന്നില്ല. മരങ്ങള്‍ക്ക് കീഴില്‍ റോഡിരികിൽ പാചകം ചെയ്ത് വിൽപന നടത്തുന്ന അനധികൃത തട്ടുകടകളിലെ ഭക്ഷണങ്ങളില്‍ കാഷ്ഠം വീഴുന്നതും പതിവാണ്. പട്ടണത്തിലെ പല റോഡുകളിലും ഈ ശല്യമുണ്ടെന്നും ടി.ആര്‍.എ വ്യക്തമാക്കി. കുട്ടനാടിനായി കൈകോർത്ത് 'കംപാഷനേറ്റ് കുട്ടനാട്' 'ഇത് ഞങ്ങളുടെ കടമ, നിങ്ങളുടെ കടം' ആലപ്പുഴ: ''വിദ്യാധനം സർവധനാൽ പ്രധാനം' എന്നാണ് പ്രമാണം. അതുകൊണ്ട് പ്രായ- ലിംഗ- ജാതി- മത- രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വിദ്യ ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാൻ തുല്യ അവസരം ലഭിക്കണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു''. -പ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാട്ടിലെ വിദ്യാർഥികൾക്കായി ഒരു പറ്റം അധ്യാപകർ നൽകിയ സന്ദേശമാണിത്. വെറും സന്ദേശത്തിൽ ഒതുക്കുന്നില്ല ഇവർ. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും ബാഗും ഉൾെപ്പടെ എല്ലാം ഓരോ സ്‌കൂളിലും എത്തിച്ചാണ് ഇവർ തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്. ആയിരത്തോളം കുട്ടികൾക്കാണ് ഇതിെൻറ പ്രയോജനം കിട്ടിയത്. ഹർത്താൽ ആയതിനാൽ നടത്താനിരുന്ന ചിലയിടങ്ങളിലെ വിതരണം ഇന്നും നാളെയും തുടരും. അധ്യാപകരുടെ കൂട്ടായ്മയായ 'കംപാഷനേറ്റ് കുട്ടനാട്' വാട്‌സ്ആപ്പ് സംഘമാണ് പ്രവർത്തനങ്ങൾക്ക് പിന്നിൽ. പഠനോപകരണ വിതരണത്തിെൻറ ഒരു ചിത്രവും എടുക്കേണ്ടതില്ലെന്നാണ് ഇവർ തീരുമാനിച്ചത്. ''ഈ ബാഗും ഇതിലുള്ള പഠനോപകരണങ്ങളും നിങ്ങളിലേക്കെത്തിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. എന്നാൽ ഇത് വാങ്ങുന്ന നിങ്ങളോരോരുത്തെരയും സംബന്ധിച്ച് ഇത് നിങ്ങൾ വാങ്ങുന്ന ഒരു കടമാണ്. എന്നാൽ, ഈ കടം നിങ്ങൾ വീട്ടേണ്ടത് ഞങ്ങളോടല്ല, ഇനി വരുന്ന തലമുറകളോടാണ്'' -ഇതാണ് സി.കെ. കുട്ടനാട് എന്ന ചുരുക്കപ്പേരിലുള്ള കംപാഷനേറ്റ് കുട്ടനാടിെൻറ ആപ്തവാക്യം. പ്രളയബാധിതർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ സാധിക്കുന്നവരെ അവരിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യദൗത്യം. ഇതിൽ ഏറ്റവും പ്രധാനം പഠനോപകരണം നഷ്ടമായ കുട്ടനാട്ടിലെ കുട്ടികളുടേതായിരുന്നു. അതിനാലാണ് മറ്റെവിടെയും പ്രവർത്തിക്കുംമുമ്പേ തങ്ങൾ സഹായം ഇവിടെ എത്തിക്കാൻ തീരുമാനിച്ചതെന്ന് സംഘടനയിലുള്ളവർ പറയുന്നു. ഒരു കുട്ടിക്ക് നൽകുന്ന കിറ്റിൽ 10 ബുക്കുകൾ, ഒരു ജ്യോെമട്രി ബോക്‌സ്, മൂന്നുവീതം പേനയും പെൻസിലും ഒരു കട്ടർ, റബർ എന്നിവയും ഒരു സ്‌കൂൾ ബാഗുമാണുള്ളത്. ഒമ്പതിലും പത്തിലും പഠിക്കുന്ന 960 വിദ്യാർഥികൾക്കാണ് പഠനോപകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.