കൂത്താട്ടുകുളം: തിരുമാറാടി, ഇലഞ്ഞി, പാലക്കുഴ മേഖലകളിൽ പൂർണമായിരുന്നു. തിരുമാറാടി രാജീവ് ഭവനിൽനിന്ന് കാക്കൂർ ഐ.ഒ.സി പമ്പിലേക്ക് ഇരുചക്രവാഹനങ്ങൾ തള്ളി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് പമ്പിന് മുന്നിൽ നടന്ന ധർണ മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറുകൂടിയായ എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സാജു മടക്കാലിൽ അധ്യക്ഷത വഹിച്ചു. ബിനോയ് കള്ളാട്ടുകുഴി, ബാബു ചെറൂപ്പിൽ, ബാബു കുട്ടംതടം, ജോൺസൻ വർഗീസ്, സനൽ ബി. മേനോൻ, സിബി ജോസഫ്, സെബാസ്റ്റ്യൻ പൈലി, നെവിൻ ജോർജ്, കുഞ്ഞപ്പൻ പൈങ്കിളി, കെ.എസ്. ഹരി, ജോൺസൻ നെല്ലരിക്കുന്നേൽ, ജോഷിൻ ജോയി, മേഴ്സി ജോർജ്, കെ.എസ്. മായ, സുജാത വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.