മൂവാറ്റുപുഴ: ഇന്ധന വിലവർധനവിനെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനംചെയ്ത ഹർത്താൽ മൂവാറ്റുപുഴയിൽ പൂർണം. ആനിക്കാട് വാഹനങ്ങൾ തടയാൻ ശ്രമിച്ച സമരാനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളടക്കം വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷകൾ, കാറുകൾ തുടങ്ങിയ വാഹനങ്ങൾ കച്ചേരിത്താഴത്ത് ഹർത്താൽ അനുകൂലികൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. സി.പി.എം പ്രവർത്തകരാണ് വാഹനങ്ങൾ തടഞ്ഞത്. ആനിക്കാട്, ചിറപ്പടി, കമ്പനിപ്പടി മേഖലകളിൽ ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വാഹനം തടഞ്ഞ യു.ഡി.എഫ് പ്രവർത്തകരെ തടയാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിന് കാരണമായത്. നഗരത്തിനുപുറമെ വാഴക്കുളം, കല്ലൂർക്കാട്, വാളകം, പാമ്പാക്കുട, പായിപ്ര, പെരുമറ്റം തുടങ്ങിയ മേഖലകളിലും ഹർത്താൽ പൂർണമായിരുന്നു. ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫും എൽ.ഡി.എഫും വെൽഫെയർ പാർട്ടിയും നഗരത്തിൽ വെവ്വേറെ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.