കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) ആസ്ഥാനമായ പാലാരിവട്ടത്തെ പി.ഒ.സിയിലേക്ക് എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച് ഡയോഷ്യന്‍ മൂവ്മെൻറ് ഫോര്‍ ട്രാന്‍സ്പെരന്‍സി (എ.എം.ടി) യുടെ നേതൃത്വത്തില്‍ കരിെങ്കാടി പ്രകടനം നടത്തി. പാലാരിവട്ടം ജങ്ഷനില്‍നിന്നാണ് കരിെങ്കാടിയും പ്ലക്കാര്‍ഡുകളുമായി പി.ഒ.സിയിലേക്ക് പ്രകടനം നടത്തിയത്. എ.എം.ടി കണ്‍വീനര്‍ ഷൈജു ആൻറണി പ്രകടനം ഉദഘാടനം ചെയ്തു. നീതി തേടി കന്യാസ്ത്രീ നടത്തുന്ന പോരാട്ടത്തിെൻറ രണ്ടാംഘട്ടമെന്ന നിലയിലാണ് പി.ഒ.സിയിലേക്കുള്ള പ്രതിഷേധ പ്രകടനമെന്ന് ഷൈജു ആൻറണി പറഞ്ഞു. ബിഷപ് പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി ജങ്ഷനില്‍ മൂന്നുദിവസമായി സമരം നടന്നുവരുകയാണ്. ഇൗ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പി.ഒ.സിയിലേക്ക് പ്രകടനം നടത്തിയതെന്ന് ഷൈജു ആൻറണി പ്രകടനശേഷം മാധ്യമപ്രവര്‍ത്തകേരാട് പറഞ്ഞു. എല്ലാ ബിഷപ്പുമാരുടെയും ആസ്ഥാനമാണ് പി.ഒ.സി. ഇവിടെനിന്നാണ് വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകേണ്ടത്. ബിഷപ്പുമാര്‍ നിലപാട് വ്യക്തമാക്കണം. ഇതുവരെ സീറോ മലബാര്‍ സഭയോ ലത്തീന്‍ കത്തോലിക്ക സഭയോ മലങ്കര സഭയോ വിഷയത്തില്‍ വാ തുറക്കാന്‍ തയാറായിട്ടില്ല. ബിഷപ്പുമാര്‍ മൗനം വെടിയാൻ തയാറായില്ലെങ്കില്‍ ഹൈകോടതി ജങ്ഷനില്‍ നടക്കുന്നതുപോലെ പി.ഒ.സിക്ക് മുന്നിലും സമരപ്പന്തല്‍ ഉയരുമെന്നും ഷൈജു ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.