ആലപ്പുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ആഹ്വാനം ചെയ് ത ഹർത്താൽ ജില്ലയിൽ സമ്പൂർണം. പെട്രോൾ പമ്പുകൾ അടക്കം കടകൾ എല്ലാം അടഞ്ഞുകിടന്നു. പൊതു വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. റെയിൽവേ സ്റ്റേഷനിൽ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ദീർഘദൂര യാത്രക്കും അടുത്ത സ്ഥലങ്ങളിൽ പോകാനും ആളുകൾക്ക് ആശ്രയം ട്രെയിനായിരുന്നു. കെ.എസ്.ആർ.ടി.സി ഒരു സർവിസ് പോലും ഹർത്താൽ സമയത്ത് നടത്തിയില്ല. റാന്നിയിലേക്ക് പോകാൻ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ആലപ്പുഴ സ്റ്റാൻഡിൽ എത്തിയതോടെ ഹർത്താൽ സമയം ആയതിനാൽ ഒാട്ടം അവസാനിപ്പിച്ചു. ദീർഘദൂര ബസ് യാത്രികർ ഹർത്താലിനെ തുടർന്ന് ഏറെ വലഞ്ഞു. ഹോട്ടലുകൾ അടഞ്ഞുകിടന്നതിനാൽ ആളുകൾ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടി. റെയിൽവേ കാൻറീനിൽ വർ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാലയങ്ങൾ അടക്കമുള്ള പൊതുസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ബാങ്കുകളും പ്രവർത്തിച്ചില്ല. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഹർത്താൽ അനുകൂലികൾ പ്രത്യേകം ശ്രദ്ധിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി കുട്ടനാട്ടിലേക്കുള്ള ബോട്ടുകൾ തടസ്സമില്ലാതെ സഞ്ചരിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വത്തിൽ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങൾ നടന്നു. ദേശീയപാതയിൽ പ്രവർത്തകർ പ്രതിഷേധജാഥക്ക് അണിനിരന്നു. ആലപ്പുഴയിൽ യു.ഡി.എഫിെൻറ ധർണക്ക് കെ.സി വേണുഗോപാൽ എം. പി അടക്കമുള്ളവർ സൈക്കിളിലാണ് എത്തിയത്. എൽ.ഡി.എഫും വിവിധ സ്ഥലങ്ങളിൽ ശക്തമായ പ്രകടനങ്ങൾ നടത്തി. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.