കൊച്ചി: കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണയുമായി നേതാക്കൾ. എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ.അരുൺ, ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍, ലോയേഴ്സ് കോൺഗ്രസ് പ്രസിഡൻറും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി. ആസഫലി, ഹിന്ദു ഐക്യവേദി പ്രസിഡൻറ് ആർ.വി. ബാബു, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഒ.എം. ശാലീന, അഡ്വ.ശിവൻ മഠത്തിൽ തുടങ്ങി നിരവധി പ്രമുഖരാണ് തിങ്കളാഴ്ച സമരപ്പന്തലിലെത്തിയത്. ഫോര്‍വേഡ് ബ്ലോക്ക്, ശിവസേന നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.