പുനരധിവാസ പ്രവർത്തനങ്ങൾക്കിടയിലെ​ ഹർത്താൽ ഉചിതമായില്ലെന്ന് ഹൈകോടതി

കൊച്ചി: പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് എന്തു പേരിലാണെങ്കിലും ഹർത്താൽ നടത്തിയത് ഉചിതമായില്ലെന്ന് ഹൈകോടതി. പുനരധിവാസ പ്രവർത്തനങ്ങളെ ഹർത്താൽ ബാധിക്കില്ലേയെന്ന ആശങ്കയും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പ്രകടിപ്പിച്ചു. പ്രളയത്തിലെ നാശനഷ്ടം ദുരന്തനിവാരണ നിയമപ്രകാരം നിർണയിക്കാൻ ട്രൈബ്യൂണലിനെയോ വിദഗ്ധ സമിതിയെയോ ചുമതലപ്പെടുത്തണമെന്നതടക്കം ആവശ്യമുന്നയിച്ച് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡൻറും റാന്നി സ്വദേശിയുമായ റിങ്കു ചെറിയാൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രളയകാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ദിവസം ചേരുന്ന ദുരന്ത നിവാരണ സമിതി, റവന്യൂ, ഇറിഗേഷൻ വകുപ്പുകളുടെ യോഗത്തിൽ കോടതി നിയമിച്ച അമിക്കസ് ക്യൂറി സമർപ്പിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തുടർന്ന് സമാന വിഷയങ്ങളിലുള്ള മറ്റു ഹരജികൾക്കൊപ്പം പരിഗണിക്കാനായി ഇൗ ഹരജിയും മാറ്റി. ഒേട്ടറെ ജീവനുകളും കോടികളുടെ സ്വത്തുമാണ് നഷ്ടമായതെന്നും ആഗസ്റ്റിന് മുേമ്പ പ്രളയം മുന്നിൽ കണ്ടിട്ടും തടയാൻ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്നും ഹരജിയിൽ പറയുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ വരെ നടത്താൻ പറ്റാത്ത അവസ്ഥയായി. പമ്പയിലെ ജലം മണിക്കൂറുകൾ കൊണ്ടാണ് റാന്നിയിലും പത്തനംതിട്ടയിലും ചെങ്ങന്നൂരിലും എത്തി നാശം വിതച്ചത്. ഈ സമയം പ്രയോജനപ്പെടുത്തി ദുരന്തം തടയാൻ നടപടി ഉണ്ടായില്ല. പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങളിൽനിന്നും അതി​െൻറ മാനസികാഘാതത്തിൽനിന്നും ഇരകൾ കരകയറിയിട്ടില്ല. ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ നടപടി കൈക്കൊള്ളണം. ഡാമുകളുടെ കാര്യത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തര കർമപദ്ധതികൾ, ശബരിമല, ത്രിവേണി, പമ്പ എന്നീ കേന്ദ്രങ്ങൾ പഴയ നിലയിലെത്തിക്കാൻ അടിയന്തര ദുരന്ത നിവാരണ പദ്ധതി, കനത്ത മഴയുള്ളപ്പോൾ ഡാമുകളിെല ജലനിരപ്പ് സുരക്ഷിതമായ അളവിൽതന്നെ സംരക്ഷിക്കുക, പ്രളയംനാശം വിതച്ചവർക്ക് മതിയായ നഷ്ടപരിഹാരം, നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ട്രൈബ്യൂണലിനേയോ വിദഗ്ധ സമിതിയേയോ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.