കായംകുളം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കായംകുളം കെ.ടി.ഡി.സിയിൽ കന്യാസ്ത്രീയുടെ സഹോദരനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഗൗരവത്തോടെയാണ് കേസിനെ സമീപിച്ചിരിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നത്. അറസ്റ്റ് സംബന്ധിച്ച് പൊലീസാണ് തീരുമാനിക്കേണ്ടത്. ഇതിൽ അവസാന തീരുമാനമെടുക്കാൻ കുറച്ചുകൂടി സാവകാശം നൽകണം. ഹൈകോടതിയും അന്വേഷണത്തിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രി നടത്തുന്ന സമരങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും കാനം പറഞ്ഞു. സഹോദരനിൽനിന്ന് വിവരങ്ങൾ ആരാഞ്ഞശേഷം കന്യാസ്ത്രീയുമായും ഡി.ജി.പിയുമായും കാനം സംസാരിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.