നാസറിെൻറ വീട്ടിൽ വെള്ളം കയറിയത് അഞ്ചുതവണ

മൂവാറ്റുപുഴ: കാലവർഷം ശക്തമാകുന്നതോടെ നാസറി​െൻറയും കുടുംബത്തി​െൻറ‍യും കരൾ പിടയും. മഴ കനത്ത് മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യം വെള്ളം ഒഴുകിയെത്തുന്നത് കൊച്ചങ്ങാടിയിലെ താഴ്ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നാസറി​െൻറ വീട്ടിലേക്കാണ്. ഇക്കുറി ഒന്നരമാസത്തിനിടെ അഞ്ചുതവണയാണ് നാസറി​െൻറ വീട്ടിൽ വെള്ളംകയറിയത്. നഗരത്തിലെ താഴ്ന്ന പ്രദേശമായ കൊച്ചങ്ങാടിയിൽ താമസിക്കുന്ന കൊച്ചങ്ങാടി പുത്തൻപുരയിൽ നാസറിന് വെള്ളപ്പൊക്കം പുത്തരിയല്ലെങ്കിലും ഇക്കുറി വലച്ചുകളഞ്ഞു. ഓരോതവണ വെള്ളം ഇറങ്ങുമ്പോളും വീട് ശുചിയാക്കും. ദിവസങ്ങൾ കഴിയുമ്പോഴേക്കും വീണ്ടും വെള്ളമെത്തും. വീട്ടുശുചീകരണം നടത്തി മടുത്ത കുടുംബത്തിന് ഒടുവിലെത്തിയ പ്രളയം സമ്മാനിച്ചത് സാധനസാമഗ്രികളുടെ നഷ്ടമായിരുന്നു. ഓരോ തവണയും വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിെവച്ച് ബന്ധുവീടുകളിൽ അഭയം തേടുകയായിരുന്നു. എന്നാൽ, അവസാനമെത്തിയ പ്രളയം കുടുംബത്തി​െൻറ വീട്ടുപകരണങ്ങളിൽ പലതും നശിപ്പിച്ചു. സാധാരണ ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തി​െൻറ കണക്കുകൂട്ടലിൽ സാധനങ്ങൾ ഒതുക്കിെവച്ചാണ് നാസറും ഭാര്യയും മാതാവും സുരക്ഷിതസ്ഥലം തേടി പോയത്. ആറുപതിറ്റാണ്ട് മുമ്പാണ് നാസറി​െൻറ കുടുംബം കൊച്ചങ്ങാടിയിൽ താമസമാരംഭിച്ചത്. അന്ന് തരിശായിക്കിടന്ന സ്ഥലം അറുപതോളം കുടുംബങ്ങൾക്ക് പതിച്ചുനൽകുകയായിരുന്നു. വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് പല കുടുംബങ്ങളും കിട്ടുന്ന വിലക്ക് സ്ഥലം വിറ്റുപോയി. നാസറടക്കം കുറച്ച് കുടുംബങ്ങൾ മാത്രമാണിവിടെയുള്ളത്. പ്രളയത്തിൽ ഇവിടെ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളുടെയും വീട്ടുപകരണങ്ങൾ വെള്ളം കൊണ്ടുപോയി. നേരത്തേ, കൊച്ചങ്ങാടിയിൽ വെള്ളം കയറുന്നതൊഴിവാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. നഗത്തിൽ ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തിയാണ് നാസർ ജീവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.