വിവാഹ വീട്ടിൽ ഭക്ഷണം തികഞ്ഞില്ല; വിളമ്പാൻ നിന്നവർക്ക് മർദനം

ആലപ്പുഴ: വിവാഹവീട്ടിൽ വിരുന്നിനിടെ ഭക്ഷണം തികയാഞ്ഞതിനെച്ചൊല്ലി വിളമ്പാൻ നിന്നവരെ മദ്യപിച്ചെത്തിയ സംഘം മർദിച്ചു. അവധി ദിവസങ്ങളിലും മറ്റും കാറ്ററിങ് ജോലിക്ക് പോകുന്ന വിദ്യാർഥിയടക്കമുള്ളവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ തുമ്പോളി തീർഥശ്ശേരിക്കുസമീപത്തെ വിവാഹവീട്ടിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ തുമ്പോളി വടക്കേയറ്റം വി.എ. ടോണി (21), പ്രായപൂർത്തിയാകാത്ത വിദ്യാർഥി എന്നിവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതര പരിക്കേറ്റ ടോണിയെ പിന്നീട് വിദഗ്ധ ചികിത്സക്ക് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണം തികയാഞ്ഞതിനെച്ചൊല്ലി വിളമ്പാൻനിന്ന യൂനിഫോമിട്ടവരെയെല്ലാം സംഘം ചേർന്ന് മർദിക്കുകയായിരുെന്നന്നു പറയുന്നു. ആലപ്പുഴ നോർത്ത് പൊലീസ് മർദനമേറ്റവരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.