ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗ ആണ്ടുനേർച്ചക്ക് ചൊവ്വാഴ്ച തുടക്കം. 13ന് സമാപിക്കും. രാവില െ ജമാഅത്ത് പ്രസിഡൻറ് ഇബ്രാഹിം റാവുത്തർ കൊടിയേറ്റ് നിർവഹിക്കും. വൈകീട്ട് ആറിന് സമ്മേളനവും ചീഫ് ഇമാം ഫഹ്റുദീൻ അൽഖാസിമിയുടെ മതപ്രഭാഷണവും നടക്കും. രാത്രി 9.30ന് ബുർദ മജിലിസിനും ഇശൽ വിരുന്നിനും കരുനാഗപ്പള്ളി നൂറേ മദീന ബുർദ ഇഖ്വാൻ നേതൃത്വം നൽകും. 12ന് രാവിലെ 6.30ന് മൗലൂദ് പാരായണം, രാത്രി എട്ടിന് കൊല്ലം ഷെമീർ ദാരിമിയുടെ മതപ്രഭാഷണം. 13ന് രാവിലെ ഏഴിന് സ്വലാത്ത് ജാഥ, രാത്രി എട്ടിന് സിറാജുദ്ദീൻ അൽഖാസിമിയുടെ മതപ്രഭാഷണം എന്നിവ നടക്കും. രാത്രി 11ന് ദിഖ്ർ ഹൽഖയ്ക്കും കൂട്ടപ്രാർഥനക്കും കോട്ടാർ അൽഖാദിരി സിദ്ദീഖി നേതൃത്വം നൽകും. ജോസഫ് വായനയിലൂടെ അറിവു പകർന്ന അക്ഷര സ്നേഹി മാന്നാർ: ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയക്ക് മുേമ്പ മരണത്തെ പുൽകിയ മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ പി. ജോസഫ് ഗ്രന്ഥശാല പ്രവർത്തനങ്ങളെ സജീവമാക്കി നിലനിർത്തിയ വ്യക്തിയായിരുന്നു. തെൻറ പത്ര വായനയിലൂടെ മറ്റുള്ളവരിലേക്കും അറിവു പകർന്ന അക്ഷര സ്നേഹി. എല്ലാ ദിവസവും രാവിലെ പ്രവർത്തനമാരംഭിക്കുന്ന കുട്ടമ്പേരൂർ ഉപാസന വായനശാലയിൽ എത്തുന്ന പത്രങ്ങളിലെ വാർത്ത വായിക്കുന്നത് വ്യക്തതയോടും സ്ഫുടതയോടും കൂടിയാണ്. ഇത് കേൾക്കാനായി ചുറ്റിനും ആളുകൾ കൂടുക പതിവായിരുന്നു. വെറുതെയിരിക്കുന്ന ശീലമില്ല. എല്ലാ പുസ്തകങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. സർവോപരി ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് ജീവിതം തന്നെ മുതൽകൂട്ടാക്കി മാറ്റി. പൊതുവേ രോഗങ്ങൾ ഒന്നും തന്നെയില്ലാതിരുന്ന ജോസഫ് ചേട്ടന് വാഹനത്തിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായ കാലിലെ മുറിവാണ് പിന്നീട് അനാരോഗ്യവാനാക്കി തീർത്തത്. ആദ്യത്തെ ചികിത്സകൾ പലവിധ ശാരീരികപ്രശ്ങ്ങൾക്കും ഇടയാക്കി. മുറിവ് മാംസം വളർന്ന് മൂടുകയും ചെയ്തു. ഇതിനെ തുടർന്ന് തുടയിൽനിന്നും തൊലിയെടുത്ത് പിടിപ്പിക്കുന്ന സ്കിൻഗ്രാഫി ശസ്ത്രക്രിയ ബുധനാഴ്ചയാണ് തിരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.