പള്ളിക്കര: ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യം ബ്രഹ്മപുരത്ത് തള്ളാനുള്ള നീക്കത്തിൽ വടവുകോട്-പുത്തൻകുരിശ്, കുന്നത്തുനാട്, തൃക്കാക്കര പ്രദേശങ്ങളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈ പ്രദേശങ്ങളിലാണ് മാലിന്യപ്ലാൻറിൽനിന്നുള്ള ദുരന്തം അനുഭവിക്കുന്നത്. നേരത്തേതന്നെ നൂറുകണക്കിന് ലോഡ് മാലിന്യമാണ് ബ്രഹ്മപുരത്ത് നിക്ഷേപിച്ചിരുന്നത്. പ്രളയത്തിനുശേഷം മുഴുവൻ പഞ്ചായത്തിലെയും മാലിന്യവും ബ്രഹ്മപുരത്ത് നിക്ഷേപിക്കാൻ തുടങ്ങിയതോടെ മാലിന്യമലയായി മാറിയിരിക്കുകയാണിവിടം. പരിസരത്ത് ദുർഗന്ധവും ഈച്ചശല്യവും വ്യാപകമാണ്. ഇതിനുപുറമെ, പകർച്ചവ്യാധികൾ പടരുമോയെന്ന ആശങ്കയും. പ്ലാൻറിനോടുചേർന്നുള്ള പിണർമുണ്ട, പെരിങ്ങാല, കരിമുകൾ പ്രദേശത്ത് ദുർഗന്ധവും ഈച്ചശല്യവും രൂക്ഷമാണ്. പ്ലാൻറിൽനിന്ന് മലിനജലം കടമ്പ്രയാറിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് പരിസരത്തുള്ള കിണറുകളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ലോഡുകണക്കിന് മാലിന്യമാണ് പ്ലാൻറിൽ കൂടിക്കിടക്കുന്നത്. ഇതിനുപുറമെയാണ് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യം യാതൊരു മാനദണ്ഡവുമില്ലാതെ പ്ലാൻറിലേക്ക് തള്ളുന്നത്. മാലിന്യം യാതൊരു സംസ്കരണ പ്രവർത്തനവും നടത്താതെ കൂട്ടിയിടുകയാണ്. നേരത്തേ ഇങ്ങനെ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചതിനെതുടർന്ന് മണ്ണിട്ട് മൂടുകയായിരുന്നു. ഇപ്പോൾ മറ്റൊരു സ്ഥലത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഇടക്കിടെ എക്സ്കവേറ്റർ ഉപയോഗിച്ച് ഇളക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനിടെ, പ്രാദേശിക കൂട്ടായ്മയായ പെരിങ്ങാല ജാഗ്രത സമിതി പ്രതിഷേധവുമായി രംഗത്തുെണ്ടങ്കിലും മുഖ്യധാര രാഷ്്ട്രീയ പാർട്ടികളുടെ മൗനം നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.