അരൂർ: ജനദ്രോഹ നടപടികൾക്കെതിരെ നടത്തിയ ഹർത്താലിനോടനുബന്ധിച്ച് അരൂർ നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ നടത്തി. സമാപനയോഗം ജില്ല യു.ഡി.എഫ് ചെയർമാൻ എം. മുരളി ഉദ്ഘാടനം ചെയ്തു. വി.കെ. മനോഹരൻ, പോൾ കളത്തറ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. സി.കെ. പുഷ്പൻ, എ.എം.എ. മജീദ്, അജയൻ ചാണിയിൽ, കെ.എസ്. ശ്യാം, എം.പി. സാധു, കെ.കെ. നവാസ്, മോളി ജസ്റ്റിൻ എന്നിവർ സംസാരിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ കുത്തിയതോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ.ജി. കുഞ്ഞിക്കുട്ടൻ, തിരുമല വാസുദേവൻ, വി.എ. ഷെരീഫ്, എസ്. കൽപന ദത്ത് എന്നിവർ സംസാരിച്ചു. അരൂക്കുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സമാപന സമ്മേളനം അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഷ്റഫ് വെള്ളേഴത്ത് അധ്യക്ഷത വഹിച്ചു. കെ.എം. നബീബ്, ഇ.കെ. കുഞ്ഞപ്പൻ, കെ.പി. കബീർ, എൻ.എം. ബഷീർ, ടി.കെ. മജീദ്, മജീദ് മായിക്കോട്ടയിൽ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പ്രവർത്തകരും അരൂർ, ചന്തിരൂർ, എഴുപുന്ന എന്നിവിടങ്ങളിൽ പ്രകടനം നടത്തി. ദുരിതാശ്വാസ നിധി കൈമാറി ആലപ്പുഴ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ജില്ലയിൽനിന്ന് സമാഹരിച്ച ദുരിതാശ്വാസ നിധി കൈമാറി. വളഞ്ഞവഴി ഇസ്ലാമിക് സെൻററിൽ നടന്ന കൺെവൻഷൻ സമസ്ത ഓർഗനൈസർ ഷരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻറ് ഇബ്രാഹീംകുട്ടി വിളക്കേഴം, ട്രഷറർ അബൂബക്കർ എസ്.എം.ജെ, എം. മുജീബ് റഹ്‌മാൻ, ഇ.എച്ച്. ഷാജഹാൻ, അബ്ദുൽറഹ്മാൻ ഫൈസി, ഹുസൈൻ ആയാപറമ്പ് തുടങ്ങിയവർ സംസാരിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന പലിശരഹിത വായ്പ-'സന്ദൂഖ്' ജില്ലയിലെ മഹല്ല് ജമാഅത്തുകളിൽ നടപ്പിലാക്കുന്നതിെൻറ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കൊക്കാട്ടുതറ സ്വാഗതവും സെക്രട്ടറി മഷ്ഹൂർ പൂത്തറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.