ചെങ്ങന്നൂർ: െചറിയനാട് ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധിക്കെതിരായ ആരോഗ്യ ജാഗ്രത സേനയുടെ പ്രവർത്തനോദ്ഘാടനം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂനിറ്റുമാണ് നേതൃത്വം നൽകുന്നത്. എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് തല ജീവനക്കാർ, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജ് പി.ജി വിദ്യാർഥികൾ തുടങ്ങി 250 അംഗങ്ങൾ ഉൾപ്പെട്ട സേന പഞ്ചായത്തിലെ എട്ട് വാർഡുകളിൽ പ്രവർത്തനം ആരംഭിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രചാരണ ലഘുലേഖ വിതരണം, മരുന്നുവിതരണം, സൂപ്പർ ക്ലോറിനൈസേഷൻ, സർവേ പ്രവർത്തനം എന്നിവയാണ് ഏറ്റെടുത്തത്. സേനാംഗങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജി. സന്തോഷ് ഇറവങ്കര ക്ലാസെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ അധ്യക്ഷയായി. ബഹദൂർ ഖാൻ, ടി. പ്രസന്നകുമാർ, കെ. സരസ്വതി, സാദിഖ്, രതീഷ് കുമാർ, ദീപ വി, സ്മിത എസ് എന്നിവർ സംസാരിച്ചു. ഗ്രേസി സൈമൺ സ്വാഗതവും, ബി. ബാബു നന്ദിയും പറഞ്ഞു. തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടിയുടെ നഷ്ടം ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. സ്കൂളിലെ ഇരുനില കെട്ടിടത്തിെൻറ താഴത്തെ നിലയിൽ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയുടെ ലൈബ്രറി പുസ്തകങ്ങൾ, ഹൈടെക് ഫെസിലിറ്റി കെൽട്രോണിെൻറ നെറ്റ് കണക്ഷൻ, സ്പീക്കർ, ഡയഫ്രം, സയൻസ് ലാബ് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്, പ്രോജക്ടറുകൾ, ശുചിമുറികൾ, ഫർണിച്ചറുകൾ, ഹൈസ്കൂളിലെ സർവിസ് ബുക്കുകൾ, ഫയലുകൾ, ഓഫിസ് രേഖകൾ, ഉച്ചഭക്ഷണ പരിപാടികളുടെ ഫയലുകൾ, അരി, മറ്റ് ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചു. എൽ ആകൃതിയിലെ കെട്ടിടത്തിന് വിള്ളലും സംഭവിച്ചിട്ടുണ്ട്. സർക്കാറിെൻറ കണക്കനുസരിച്ചു ജില്ലയിൽ കുട്ടനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് തിരുവൻവണ്ടൂരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.