ആലപ്പുഴ: പ്രളയ ദുരിതബാധിതർക്ക് വീണ്ടും കൈത്താങ്ങുമായി തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രളയ ദുരിതമനുഭവിച്ചവർക്ക് ലക്ഷക്കണക്കിന് രൂപയുടെ നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും എത്തിച്ചതിന് പിന്നാലെയാണ് രണ്ടാം ഘട്ടമെന്ന രീതിയിൽ ഒരു ലോഡ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. ഇവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ അഭ്യർഥന മാനിച്ചാണ് വിഭവങ്ങൾ ആലപ്പുഴയിൽ വീണ്ടും എത്തിച്ചത്. ടി.എം.എം.കെ കോയമ്പത്തൂർ ജില്ല പ്രസിഡൻറ് അഹമ്മദ് കബീർ, സെക്രട്ടറി ജംബാബു, മുഹമ്മദ് സിറാജ്, ജഅഫർ സാദിഖ്, മുഹമ്മദ് റാഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ദുരിത ബാധിതരെ സഹായിച്ച പ്രവർത്തകരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡൻറ് എ.പൂക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, വൈസ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ, ജില്ല പ്രസിഡൻറ് സി.സി.നിസാർ, റിലീഫ് കോഓഡിനേറ്റർ പി.എസ്. അജ്മൽ, ജമാൽ പള്ളാത്തുരുത്തി,നവാസ് തുരുത്തിയിൽ,മുഹമ്മദ് ശരീഫ്, വി.എം. സൈത് മുഹമ്മദ്, ഇലയിൽ സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ ഡി.വൈ.എഫ്.ഐ. ആലപ്പുഴ: പ്രളയബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. പുന്നപ്ര കിഴക്ക് മേഖല കമ്മിറ്റി. എല്ലാ വീടുകളിലും വരുത്തുന്ന പത്രങ്ങൾ മുഴുവൻ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ശേഖരിച്ച് വിറ്റ് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ മേഖല കമ്മിറ്റി തീരുമാനിച്ചു. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മറ്റി അംഗമായ വി.കെ. ബൈജുവിെൻറ വീട്ടിൽ നിന്നും ശേഖരിച്ച പത്രക്കെട്ടുകൾ വി.കെ. ബൈജു സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ എ.പി. ഗുരുലിന് നൽകി ഉദ്ഘാടനം ചെയ്തു. സി.പി.എം പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ, ലോക്കൽ കമ്മിറ്റി അംഗമായ കെ.സവാദ് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡൻറ് യു. അനൂപ്, മേഖല സെക്രട്ടറി എസ്. ശ്യാംകുമാർ, മേഖല ട്രഷറർ പി. അഭിലാഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.