ജനങ്ങളുടെ പ്രതികരണ ശേഷിയാണ് കേരളത്തിെൻറ ശക്തി- ^എ.ഹേമചന്ദ്രൻ

ജനങ്ങളുടെ പ്രതികരണ ശേഷിയാണ് കേരളത്തി​െൻറ ശക്തി- -എ.ഹേമചന്ദ്രൻ കൊച്ചി: കേരളത്തി​െൻറ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ പ്രതികരണശേഷിയാണെന്ന് കേരള ഫയർ ആൻഡ് റെസ്ക്യു സർവിസസ് ഡയറക്ടർ ജനറൽ എ.ഹേമചന്ദ്രൻ. കേരളീയ സമൂഹത്തി​െൻറ ഉണര്‍ന്നുപ്രവര്‍ത്തിക്കാനുള്ള കഴിവ് മാതൃകപരമാണ്. എന്ത് ത്യാഗവും സഹിച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സന്നദ്ധമായ സമൂഹമാണ് ഇവിടെയുള്ളത്. ഈ സേവന സന്നദ്ധത പ്രയോജനപ്പെടുത്താൻ കഴിയണം. പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനം നടത്തിയ എറണാകുളം, ഇടുക്കി ജില്ലകളിൽനിന്നുള്ളവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തസ്ഥലങ്ങളില്‍ ജനങ്ങളെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കാൻ കമ്യൂണിറ്റി െറസ്‌ക്യൂ വളൻററി സ്‌കീം എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. സേവനസന്നദ്ധരായ പ്രാദേശികവാസികളെ അവരുടെ മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം കൊടുത്ത് സജ്ജരാക്കുന്ന പദ്ധതി കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വന്തം ജീവന്‍പോലും വകവെക്കാതെയാണ് ഫയർഫോഴ്സ് അംഗങ്ങൾ പ്രവര്‍ത്തിച്ചത്. തലനാരിഴക്ക് സേനാംഗങ്ങള്‍ രക്ഷപ്പെട്ട പല സംഭവങ്ങളും ഈ പ്രളയകാലത്തുണ്ടായി. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍പോയ സേനാംഗങ്ങളുടെ നേര്‍ക്ക് മറ്റൊരു ഉരുള്‍പൊട്ടല്‍ പൊടുന്നനെ വന്നപ്പോള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അംഗങ്ങള്‍ അഗ്നിശമനസേനക്ക് മുതല്‍ക്കൂട്ടാണ്. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ സേനക്ക് തയാറെടുപ്പ് ആവശ്യമാണ്. ഫോര്‍ട്ട് കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകോത്തരമാതൃകയില്‍ വികസിപ്പിക്കും. നവകേരളം എന്നത് സുരക്ഷിതകേരളം കൂടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍.പ്രസാദ് അധ്യക്ഷത വഹിച്ചു. രക്ഷാപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ച വിവിധ മേഖലകളെ ചടങ്ങില്‍ ആദരിച്ചു. സേനാംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഡോ.തോമസ് മാത്യു, വി.ജെ. ആന്‍ഡ്രു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എറണാകുളം ഡിവിഷന്‍ ഫയര്‍ ഓഫിസര്‍ പി.ദിലീപ്, ഇടുക്കി ഫയര്‍ ഓഫിസര്‍ റെജി വി. കുര്യാക്കോസ്, ജോജി എ.എസ്, ബി.രാമകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു. പ്രളയത്തിലകപ്പെട്ട 12,900 പേരെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഒറ്റപ്പെട്ട് കഴിഞ്ഞ 33,000പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.