പ്രളയകാലത്ത്​ ചെന്നൈയിൽ; എന്നിട്ടും മികച്ച സേവനത്തിന്​ അംഗീകാരപത്രം

ആലപ്പുഴ: നാടെങ്ങും പ്രളയക്കെടുതിയിലായിരുന്നപ്പോൾ കേരളത്തിൽ പോലുമില്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മികച്ച സേവന പ്രവർത്തനത്തിന് അംഗീകാര പത്രം നൽകിയത് വിവാദമാകുന്നു. മറ്റെല്ലാം മറന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പെങ്കടുത്ത നിരവധി പേർക്ക് അംഗീകാരം നിഷേധിക്കപ്പെട്ടേപ്പാഴാണ് ജില്ല പൊലീസി​െൻറ വിചിത്ര നടപടി. ആലപ്പുഴ ജില്ല സ്പെഷൽ ബ്രാഞ്ച് ഒാഫിസിൽ റൈറ്ററായ എ.എസ്.െഎ റാങ്കിലുള്ള ലാൽജി എന്ന ഉദ്യോഗസ്ഥന് അംഗീകാരം നൽകിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ആത്മാർഥതയോടെ പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കുന്ന നടപടിക്കെതിരെ സേനയിൽ അമർഷം പുകയുകയാണ്.പൊലീസ് ആസ്ഥാനത്തേക്ക് ഇത് സംബന്ധിച്ച് പരാതികൾ പോയതായാണ് വിവരം. നേരത്തേ കെ.ആർ. ഗൗരിയമ്മയുടെ ഗൺമാനായി പ്രവർത്തിച്ചിട്ടുള്ള ലാൽജി വ്യക്തിപരമായ ആവശ്യത്തിനായി ചെന്നൈയിൽ പോയിരിക്കുന്ന വേളയിലാണ് സംസ്ഥാനം പ്രളയദുരന്തത്തിൽ അകപ്പെട്ടത്. യാത്രാ സൗകര്യം പൂർണമായും മുടങ്ങിയ അവസ്ഥയിൽ അദ്ദേഹത്തിന് യഥാസമയം കേരളത്തിലേക്ക് മടങ്ങിയെത്താനും കഴിഞ്ഞില്ല. സംസ്ഥാനത്തിന് വെളിയിൽ പോയത് പ്രത്യേക അനുമതിയില്ലായിരുന്നുവെന്ന ആക്ഷേപം വേറെയുമുണ്ട്. അതേസമയം, അനർഹമായി അംഗീകാര പത്രം നൽകിയ നടപടിയിൽനിന്ന് പിന്നാക്കം പോകാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് കഴിയാതെ വന്നതോടെ ് വിഷയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. സ്ഥാപിത താൽപര്യമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്നൊഴിഞ്ഞുമാറാൻ അത്ര എളുപ്പമായിരിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.