കാലിത്തീറ്റ വിതരണം

മൂവാറ്റുപുഴ: ക്ഷീരവികസനവകുപ്പ് പ്രളയദുരിതബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക്‌ നൽകുന്ന കാലിത്തീറ്റയുടെ വിതരണം കാലാമ്പൂര്‌ ക്ഷീരസംഘത്തില്‍ നടന്നു. പ്രസിഡൻറ് ജോണ്‍ തെരുവത്തി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് ഗ്രേസി സണ്ണി കാലിത്തീറ്റ വിതരേണാ ദ്‌ഘാടനം നിർവഹിച്ചു. തമിഴ്‌നാട്ടില്‍നിന്നും വന്ന ടി.എം.ആര്‍ കാലിത്തീറ്റയും ആബിന്‍ ഡയറി നല്‍കിയ ധാതുമിശ്രിതവും വിതരണം ചെയ്‌തു. ആയവന പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക്‌ 3000കിലോ കാലിത്തീറ്റയും 50കിലോ ധാതുമിശ്രിതവും മൃഗസംരക്ഷണവകുപ്പും ക്ഷീരവികസന വകുപ്പി​െൻറ നേതൃത്വത്തില്‍ മൂവാറ്റുപുഴ ബ്ലോക്കില്‍ ആന്ധ്ര പ്രദേശത്തില്‍നിന്ന്‌ വന്ന 3150 കിലോ കാലിത്തീറ്റയും 500കിലോ ടി.എം.ആര്‍ കാലിത്തീറ്റയുടെ വിതരണവും കാലാമ്പൂര്‌ ക്ഷീരസഹകരണസംഘത്തില്‍ നടന്നു. പ്രളയദുരിതം അനുഭവിച്ച്‌ വരുന്ന ക്ഷീരകര്‍ഷകര്‍ക്ക്‌ വൈക്കോല്‍ വിതരണത്തിന് ക്ഷീരവികസനവകുപ്പി​െൻറ മൂന്നു രൂപയും മില്‍മയുടെ മൂന്നു രൂപയും അടക്കം ആറു രൂപ സബ്‌സിഡി നിരക്കില്‍ മൂവാറ്റുപുഴ ബ്ലോക്കില്‍ വൈക്കോല്‍ വിതരണം ചെയ്‌ത്‌ വരുന്നു. ചടങ്ങില്‍ പഞ്ചായത്ത്‌ മെംബര്‍മാരായ റെബി ജോസ്‌, ബേബി കുര്യന്‍, റാണി റെജി, ദീപ ജീമോന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. കെ.സി. ജയന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.