വീട്ടൂർ വനത്തിൽ ശൗചാലയ മാലിന്യം തള്ളിയ ലോറി നാട്ടുകാർ തകർത്തു

മൂവാറ്റുപുഴ: . വ്യാഴാഴ്ച പുലർച്ചയാണു ടാങ്കർ ലോറിയിൽ വീട്ടൂർ വനമേഖലയോടു ചേർന്നുള്ള പ്രദേശത്ത് ശൗചാലയ മാലിന്യം തള്ളിയത്. സംഭവം കണ്ടെത്തിയ നാട്ടുകാർ ലോറി തടഞ്ഞുെവച്ചതോടെ ലോറി ജീവനക്കാർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് കൂടുതൽ നാട്ടുകാരെത്തിയതോടെ ഇവർക്കുനേരെയും പരാക്രമമുണ്ടായി. ഇതോടെ ടാങ്കർലോറി തല്ലിത്തകർക്കുകയായിരുന്നു. തുടർന്ന് ലോറി ജീവനക്കാരെ പൊലീസിൽ ഏൽപിക്കുകയും ചെയ്തു. വീട്ടൂർ വനമേഖലയിലും പരിസരങ്ങളിലും പതിവായി കൊച്ചി നഗരത്തിലും പരിസരത്തുമുള്ള ശൗചാലയ മാലിന്യം തള്ളുന്നത് പതിവാണ്. ഇതിനെതിരെ പ്രക്ഷോഭങ്ങളും പരാതികളും ശക്തമായിട്ടും ഇവർക്കെതിരെ നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.