മൂവാറ്റുപുഴ: പ്രളയബാധിതര്‍ക്ക് സൗജന്യ നിയമസഹായത്തിനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയും ബാര്‍ അസോസിയേഷനും സംയുക്തമായി ആരംഭിച്ച ആയവന പഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ല ജഡ്ജി കെ.എന്‍. പ്രഭാകരന്‍ പഞ്ചായത്ത്തല ഹെല്‍പ് ഡെസ്ക്കിെൻറ ഉദ്്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.എം.അലിയാര്‍ അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് ജി. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ജാന്‍സി ജോര്‍ജ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജിടി അഗസ്റ്റിയന്‍, താലൂക്ക് ലീഗൽ സര്‍വിസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയത്തില്‍ രേഖകള്‍ നഷ്്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അവ പുനര്‍നിര്‍മിക്കുന്നതിന് ഇവിടെ സൗജന്യസഹായം ലഭിക്കും. മൂവാറ്റുപുഴ കോടതി സമുച്ചയത്തോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയിലെ ഹെൽപ് െഡസ്‌ക്കില്‍ 15 വരെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.