നഗരസഭയിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്നും തുടരും

മൂവാറ്റുപുഴ: നഗരസഭയിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് തുടരും. 1120 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. മൂവാറ്റുപുഴയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ റവന്യൂ വകുപ്പ് നേരത്തേ വിതരണം ചെയ്തിരുന്ന നിത്യോപയോഗ ഭക്ഷ്യധാന്യ കിറ്റില്‍ ഉള്‍പ്പെടാതിരുന്ന ഏഴോളം സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ നഗരസഭാ പ്രദേശത്തുള്ളവര്‍ക്കുള്ള കിറ്റുകളുടെ വിതരണമാണ് ഇന്നലെ രാവിലെ മുതല്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിലൂടെയാണ് കിറ്റ് വിതരണം നടക്കുന്നത്. കിറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ വാങ്ങുന്നതിന് സൗകര്യം ഒരുക്കിയിട്ടുെണ്ടന്നും മൂവാറ്റുപുഴ തഹസില്‍ദാര്‍ അറിയിച്ചു. പഞ്ചായത്തുകളിലേക്കുള്ള കിറ്റുകള്‍ പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ വിതരണത്തിനായി ഏറ്റുവാങ്ങി വിതരണം ആരംഭിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.