ആർട്ട്​ ഓഫ് ലിവിങ് ഫൗണ്ടേഷൻ രണ്ടുകോടി നൽകി

ചെങ്ങന്നൂർ: ജില്ലയിൽ ദുരിതബാധിതർക്ക് ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ രണ്ടുകോടി രൂപയുടെ സഹായം എത്തിച്ചതായി ഫൗണ്ടേഷൻ ഭാരവാഹികൾ. 10,000 വീടുകളിൽ ഭക്ഷണപദാർഥങ്ങൾ, ശുചീകരണ സാധനങ്ങൾ, തുണിത്തരങ്ങൾ എന്നിവ എത്തിച്ചു. 3000 കുട്ടികൾക്ക് വസ്ത്രം നൽകി. 300 വീടുകളും 200 കിണറുകളും വൃത്തിയാക്കി. ആശുപത്രി, സ്കൂളുകൾ, മൃഗാശുപത്രി, വായനശാല, സാംസ്കാരിക നിലയം എന്നിവ വൃത്തിയാക്കി. 100 വീടുകളിൽ വയറിങ്, പ്ലംബിങ്, സാനിട്ടറി റിപ്പയറിങ് ജോലികൾ ചെയ്തുകൊടുത്തു. 30 കട്ടിലുകളും 30 കിടക്കകളും നൽകി. 122 മെഡിക്കൽ ക്യാമ്പുകളിലൂടെ മരുന്നുവിതരണവും നടത്തി. പ്ലാസ്റ്റിക് ശുചീകരണ പരിപാടിയിൽ 300 പേർ പങ്കെടുത്തു. ശേഖരിച്ച അഞ്ച് ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചിത്വമിഷന് പഞ്ചായത്ത് മുഖേന കൈമാറി. ശുദ്ധജലം നൽകാൻ ആദ്യഘട്ടത്തിൽ 35 വാട്ടർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നതി​െൻറ ഉദ്ഘാടനം പാണ്ടനാട് ഗ്രാമപഞ്ചായത്ത് അംഗം ആശ വി. നായർക്ക് കൈമാറി ആർട്ട് ഓഫ് ലിവിങ് സംസ്ഥാന ചെയർമാൻ എസ്.എസ്. ചന്ദ്രസാബു നിർവഹിച്ചു. ഒരുലക്ഷം വീതം വിലയുള്ള 20 സോളാർ യൂനിറ്റ്, 1200 രൂപ വിലയുള്ള 100 സൗരോർജ വിളക്കുകൾ എന്നിവയുടെ വിതരണവും ഘടിപ്പിക്കലും പാണ്ടനാട് പഞ്ചായത്തിൽ നടന്നുവരുന്നു. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷനു കീഴിലെ പാറയിൽ ട്രാൻസ്ഫോർമറി​െൻറ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.