ആലപ്പുഴ: പൊതു- ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ 2012ൽ ആരംഭിച്ച അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് (അസാപ്) സ്വീകാര്യതയേറുന്നു. ഇംഗ്ലീഷ്, ബേസിക് ഐ.ടി, ഇലക്ടീവ് ഡൊമൈൻ സ്പെഷൽ സ്കിൽ കോഴ്സ് എന്നിവ ഉൾപ്പെടുത്തി തുടങ്ങിയ പ്രോഗ്രാമുകൾക്കാണ് ഉദ്യോഗാർഥികളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നത്. പരിശീലനം നേടുന്ന ഗവ/ എയിഡഡ് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഡിഗ്രി കോളജ് വിദ്യാർഥികൾക്ക് മികച്ച തൊഴിൽ പ്രാപ്തിക്കായ അടിത്തറ സൃഷ്ടിക്കാനാണ് ഫൗണ്ടേഷൻ കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. അസാപ്പും ബ്രിട്ടീഷ് കൗൺസിലും സംയുക്തമായി നടത്തുന്ന കോഴ്സിൽ വിദ്യാർഥികൾക്ക് 180 മണിക്കൂറിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ് സ്‌കിൽസ് പരിശീലനം നടത്തുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കുമാണ് പരിശീലനം. സാധാരണ ദിവസങ്ങളിൽ സ്കൂൾ സമയത്തിന് തൊട്ട് മുേമ്പാ പിേമ്പാ ഒരു മണിക്കൂർ പരിശീലനം നൽകണം. അവധി ദിവസങ്ങളിലും പരിശീലനം നൽകാം. ഒരുമണിക്കൂർ പരിശീലനം നൽകുന്നതിന് 500 രൂപയാണ് വേതനം. അപേക്ഷകർ http://asapkerala.gov.in/index.php/sde-registration ൽ 10നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. 400 രൂപയുടെ അസാപ്പിെൻറ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനം വിലയിരുത്തുന്ന നാക്ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫോൺ: 7356202616, 9074825785.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.