വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

കൂത്താട്ടുകുളം: എം.സി റോഡില്‍ ചോരക്കുഴിയിൽ നിയന്ത്രണംവിട്ട ലോറി ട്രാൻസ്‌ഫോർമറി​െൻറ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു. ഒരാള്‍ക്ക് പരിക്ക്. ലോറി ഡ്രൈവർ കാലടി കാഞ്ഞൂർ താനത്ത് മോഹനൻ (51) പരിക്കേറ്റത്. കോട്ടയം ഭാഗത്തു നിന്നും കാലടിയിലേക്ക് പോകുകയായിരുന്ന മിനിലോറി റോഡരികിലെ കെ.എസ്‌.ഇ.ബിയുടെ ട്രാൻസ്‌ഫോർമറി​െൻറ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. കാലടിയിലെ സ്വാകാര്യ ടൈൽസ്‌ കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ് മോഹനൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.