ആലപ്പുഴ: കരിമണൽ ഖനനത്തെ അനുകൂലിക്കുന്ന സ്പീക്കർ ശ്രീരാമകൃഷ്ണെൻറ പ്രസ്താവന സ്പീക്കർപദവിക്ക് ഒരുതരത്തിലും ചേരാത്തതായിപ്പോയെന്ന് കെ.സി. വേണുഗോപാൽ എം.പി. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് സമൂഹം മുൻകരുതലെടുക്കേണ്ട ഘട്ടത്തിൽ അങ്ങേയറ്റം പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കാവുന്ന കരിമണൽ ഖനനത്തെക്കുറിച്ച് ഇത്തരം പ്രസ്താവന നടത്തിയ സ്‌പീക്കറുടെ അഭിപ്രായം സി.പി.എമ്മിേൻറതുകൂടിയാണോ എന്നറിയാൻ ആഗ്രഹമുണ്ട്. മുമ്പ് ആലപ്പുഴ തീരത്ത് കരിമണൽ ഖനനം നടത്താൻ സ്വകാര്യകമ്പനിക്ക് അനുവാദം നൽകാൻ നീക്കമുണ്ടായപ്പോൾ അതിനെതിരെ നടന്ന മനുഷ്യച്ചങ്ങലയടക്കമുള്ള പ്രതിഷേധങ്ങൾക്കൊപ്പം സി.പി.എമ്മും ഉണ്ടായിരുന്നു എന്നത് സ്പീക്കർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. കരിമണൽ ഖനനം നടത്താത്ത കേരളം വിഢികളുടെ സ്വർഗമാണെന്ന് പറയുന്ന സ്പീക്കർ, നിലവിൽ പൊതുമേഖലയിൽ ഖനനം നടക്കുന്ന ചവറ, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ തീരപ്രദേശത്തെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ച് അറിയാൻ ശ്രമിക്കണം. സ്വകാര്യ ഭീമന്മാരുടെ സ്വാധീനം പ്രസ്താവനക്കുപിന്നിലുണ്ടോ എന്ന് സംശയിച്ചാലും തെറ്റില്ല. ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ സാമൂഹിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. സായാഹ്ന ധർണ നടത്തി ചേർത്തല: ക്ഷേമ പെൻഷനുകൾ അട്ടിമറിച്ച എൽ.ഡി.എഫ് സർക്കാറിനെതിരെ മുസ്ലിം ലീഗ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ചേർത്തല നഗരസഭ ഓഫിസിനുമുന്നിൽ നടന്ന ധർണ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എസ്.എ. അബ്ദുസലാം ലബ്ബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.എം. കബീർ അധ്യക്ഷത വഹിച്ചു. പ്രവാസി ജില്ല ജനറൽ സെക്രട്ടറി ഷുഹൈബ് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. അയ്യൂബ് എ. മജീദ്, വി.എസ്. ജബ്ബാർ, നസീർ കല്ലറക്കൽ, ഇബ്രാഹിം, ജമാൽ, ബഷീർ, മൈതീൻ വാഴവേലി, ഫാസിൽ, സഹിൽ എന്നിവർ സംസാരിച്ചു. ആശുപത്രിയിലേക്ക് മാർച്ച് ചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സിങ് സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആശുപത്രിയിലേക്ക് മാർച്ച് നടത്തും. രാവിലെ ഒമ്പതിന് ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിൽനിന്ന് ആരംഭിക്കുന്ന മാർച്ച് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.