പ്രളയദുരന്തം: ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: പ്രളയദുരന്തം നേരിടാൻ അടിയന്തര കർമ പദ്ധതി വേണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. കേന്ദ്ര ജല കമീഷൻ ശിപാർശയനുസരിച്ച് കർമപദ്ധതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് പ്രളയദുരിത ബാധിതർകൂടിയായ ചെങ്ങന്നൂർ സ്വദേശി സുധീഷ് വി. സെബാസ്റ്റ്യൻ, പാണ്ടനാട് സ്വദേശി ഷേർലി എന്നിവർ നൽകിയ പൊതു താൽപര്യ ഹരജിയിലാണ് നടപടി. ഡാമുകളിലെ ജലം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് പ്രളയ ദുരന്തത്തിന് കാരണമെന്ന് ഹരജിയിൽ ആരോപിക്കുന്നു. കാരണക്കാരെ കണ്ടെത്തി നടപടിയെടുക്കണം. ദുരന്തബാധിതർക്ക് ഉചിത നഷ്ടപരിഹാരം നൽകണം. ഇതിന് സുതാര്യമായ സംവിധാനം നടപ്പാക്കണമെന്നും ആവശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.