വീടി​െൻറ അടുക്കള വാതിൽ തകർത്ത്‌ സ്വർണവും പണവും അപഹരിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണിൽ രാമപുരം കവലയിൽ . വെള്ളിയാഴ്ച പുലർച്ച ഒരു മണിക്കായിരുന്നു സംഭവം. കൂത്താട ്ടുകുളം രാമപുരം റോഡിൽ സ്‌നേഹ ഹോട്ടൽ ഉടമയായ കാരാമയിൽ ബിജു.കെ.ആറി​െൻറ വീട്ടിലാണ് മോഷണം. ബിജുവി​െൻറ ഭാര്യ മഞ്ജുവി​െൻറ കഴുത്തിലെ രണ്ടര പവൻ വരുന്ന മാലയും 7000 രൂപയുമാണ് നഷ്്ടപ്പെട്ടത്. മോഷ്്ടാക്കൾ രണ്ടു പേരാണെന്നാണ് സൂചന. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെ ആയിരുന്നു മോഷണം. കഴുത്തിലെ മാല പറിച്ചതോടെ ബിജുവി​െൻറ ഭാര്യ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്്ടാക്കൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഉടൻ തന്നെ ബിജു സമീപവാസികളായ സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സമീപത്തെ പറമ്പുവഴിയാണ് മോഷ്്ടാക്കൾ ഓടി രക്ഷപ്പെട്ടത്. പൊലീസി​െൻറ സഹായത്തേടെ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. ട്രൗസർ മാത്രം ധരിച്ച രണ്ട് പേരെയാണ് കണ്ടത്. കൂത്താട്ടുകുളം വേട്ടുത്തുരുത്തേൽ നിഥിൻ ഇവരെ പിന്തുടർന്നപ്പോൾ ബിയർ കുപ്പികൊണ്ട് കാറി​െൻറ ചില്ല് അടിച്ച് തകർത്തു. രണ്ട് മാസങ്ങൾക്ക് മുമ്പും കൂത്താട്ടുകുളം അശ്വതിക്കവലയിൽ മോഷണം നടന്നിരുന്നു. ദൃശ്യങ്ങൾ സി.സി. ടി.വി.യിൽ പതിഞ്ഞെങ്കിലും തുടർ അന്വേഷണങ്ങൾ നടന്നിട്ടില്ല. രണ്ട് മാസത്തിനിടെ ടൗണിൽ തന്നെ ഇത് മൂന്നാമത്തെ മോഷണശ്രമമാണ് നടക്കുന്നത്. ടൗണിൽനിന്ന് കഴിഞ്ഞ ദിവസ ആക്ടിവ സ്കൂട്ടർ മോഷണം പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.