രാമമംഗലം-ചൂണ്ടി റോഡ് പുനര്‍നിര്‍മാണം ആരംഭിച്ചു

പിറവം: രാമമംഗലം-ചൂണ്ടി റോഡി​െൻറ പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാമമംഗലം പുഴയില്‍നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാനുള്ള വാട്ടര്‍ അതോറിറ്റി പദ്ധതിക്കാണ് റോഡ് കുഴിച്ചത്. 900 എം.എം പൈപ്പ് സ്ഥാപിക്കാൻ റോഡി​െൻറ നടുവില്‍ രണ്ടര മീ. ആഴത്തിലും രണ്ട് മീ. വീതിയിലുമാണ് കുഴിച്ചത്. 5.5 കി.മീ. നീളമുള്ള റോഡിലെ 1.4 കോടിയുടെ നിർമാണ പ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ സി.ടി. സലിലജ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.