ക്ലാസുകള്‍ 10ന് തിരുവനന്തപുരം: സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്/കരിയര്‍ റിലേറ്റഡ് ഡിഗ്രി കോഴ്‌സുകളുടെ ക്ലാസുകള്‍ അക്കാദമിക് കലണ്ടർ പ്രകാരം സെപ്റ്റംബര്‍ 10ന് ആരംഭിക്കും. മാര്‍ക്ക് ലിസ്റ്റ് വിദൂര വിദ്യാഭ്യാസവിഭാഗം ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ സപ്ലിമെൻററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതാത് സെൻററുകളില്നിന്ന് കൈപ്പറ്റണം. എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ സർവകലാശാലയിലെ പഠനവകുപ്പുകളായ കമ്പ്യൂട്ടര്‍ സയന്‍സ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, ഫ്യൂച്ചര്‍ സ്റ്റഡീസ് എന്നിവയില്‍ നടത്തിവരുന്ന എ.െഎ.സി.ടി.ഇ അംഗീകൃത എം.ടെക് പ്രോഗ്രാമുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി അതാത് ഡിപ്പാര്‍ട്ട്മെൻറില്‍ 11ന് രാവിലെ 10ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും സര്‍വകലാശാല വെബ്‌സൈറ്റിൽ. നാഷനല്‍ അക്കാദമിക് ഡെപ്പോസിറ്ററി യു.ജി.സി മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന നാഷനല്‍ അക്കാദമിക് ഡെപ്പോസിറ്ററി (നാഡ്) പദ്ധതിയില്‍ കേരള സര്‍വകലാശാലയും അംഗമായിരിക്കുന്നു. സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തവരുടെ വിവരങ്ങള്‍ അവരവരുടെ ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ എപ്പോഴും ഓണ്‍ലൈനായി ലഭിക്കുന്നരീതിയില്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതി. 2017ല്‍ ബി.ടെക് ബിരുദമെടുത്തവരുടെ വിവരങ്ങളാണ് തുടക്കത്തില്‍ ലഭിക്കുന്നത്. ഇതിനായി 2017ല്‍ ബി.ടെക് ബിരുദമെടുത്തവര്‍ അവരവരുടെ ആധാര്‍ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ nadsection@gmail.comല്‍ സെപ്റ്റംബര്‍ 11നുമുമ്പ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8547082706.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.