എം.ജി സർവകലാശാല വാർത്തകൾ

പി.ജി ഏകജാലകം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് കോട്ടയം: സെപ്റ്റംബർ 12ന് നടക്കുന്ന പി.ജി പ്രവേശനത്തി​െൻറ സപ്ലിമ​െൻ ററി അലോട്ട്‌മ​െൻറിന് പരിഗണിക്കപ്പെടാൻ അപേക്ഷകർക്ക് തങ്ങൾ നേരേത്ത നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സെപ്റ്റംബർ 10ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാൽ, കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കാൻ ഈ ഘട്ടത്തിൽ സാധിക്കില്ല. ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറിൽ താൽക്കാലിക പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്‌മ​െൻറിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്ട്‌മ​െൻറ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം സ്‌പെഷൽ അലോട്ട്‌മ​െൻറിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്, കോളജിലേക്ക് അലോട്ട്‌മ​െൻറ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്‌മ​െൻറ് ലഭിച്ച പ്രോഗ്രാമിലേക്ക്, കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടിവരും. കൂടാതെ, അവർക്ക് ലഭിച്ച ആദ്യ അലോട്ട്‌മ​െൻറ് റദ്ദാക്കപ്പെടും. എന്നാൽ, സ്ഥിരപ്രവേശനം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യേണ്ട. ഡിഗ്രി ഏകജാലകം ഫൈനൽ അലോട്ട്‌മ​െൻറ് ഡിഗ്രി ഏകജാലകം ഫൈനൽ അലോട്ട്‌മ​െൻറി​െൻറ ഒന്നാം അലോട്ട്‌മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്‌മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം സെപ്റ്റംബർ 11ന് വൈകീട്ട് മൂന്നിന് മുമ്പ് അലോട്ട്‌മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. 10ന് വൈകീട്ട് 4.30ന് മുമ്പ് ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മ​െൻറ് റദ്ദാക്കും. ഫൈനൽ അലോട്ട്‌മ​െൻറ് ലഭിക്കുന്ന എല്ലാവരും സ്ഥിരപ്രവേശം നേടണം. ഫൈനൽ അലോട്ട്‌മ​െൻറിൽ ഹയർ ഓപ്ഷനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്ഥിരപ്രവേശനം എടുക്കാത്തവരുടെ അലോട്ട്‌മ​െൻറ് റദ്ദാക്കപ്പെടും. പുതുക്കിയ പരീക്ഷ തീയതി സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, 11, 13 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ ജെ.എം.സി (2016 അഡ്മിഷൻ െറഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 24, 26, 28, ഒക്‌ടോബർ ഒന്ന് തീയതികളിൽ നടത്തും. ആഗസ്റ്റ് 10ന് നടത്താനിരുന്നതും സെപ്റ്റംബർ ഏഴിലേക്ക് മാറ്റിെവച്ചതുമായ രണ്ടാം സെമസ്റ്റർ (2017 അഡ്മിഷൻ െറഗുലർ, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമ​െൻററി) ബി.ടെക് പരീക്ഷകൾ (സീപാസ്) സെപ്റ്റംബർ 18നും ആഗസ്റ്റ് 13ന് നടത്താനിരുന്നതും ആഗസ്റ്റ് 29ലേക്ക് മാറ്റിവെച്ചതുമായ പരീക്ഷകൾ സെപ്റ്റംബർ 25ന് നടത്തും. ആഗസ്റ്റ് ഏഴിന് നടത്താനിരുന്നതും സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റിവെക്കപ്പെട്ടതുമായ നാലാം സെമസ്റ്റർ (2016 അഡ്മിഷൻ െറഗുലർ/2015 അഡ്മിഷൻ സപ്ലിമ​െൻററി) ബി.ടെക് പരീക്ഷകൾ (സീപാസ്) സെപ്റ്റംബർ 24നും ആഗസ്റ്റ് 14ന് നടത്താനിരുന്നതും ആഗസ്റ്റ് 30ലേക്ക് മാറ്റിെവച്ചതുമായ പരീക്ഷകൾ സെപ്റ്റംബർ 26നും ആഗസ്റ്റ് 16ന് നടത്താനിരുന്നതും സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിെവച്ചതുമായ പരീക്ഷകൾ സെപ്റ്റംബർ 28നും ആഗസ്റ്റ് 20ന് നടത്താനിരുന്ന പരീക്ഷ ഒക്‌ടോബർ ഒന്നിനും നടത്തും. ആഗസ്റ്റ് 10ന് നടത്താനിരുന്നതും സെപ്റ്റംബർ ഏഴിലേക്ക് മാറ്റിെവച്ചതുമായ ഒന്നാം സെമസ്റ്റർ എൽഎൽ.ബി (അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ സെപ്റ്റംബർ 18നും ആഗസ്റ്റ് 29, 31, സെപ്റ്റംബർ മൂന്ന്, അഞ്ച് തീയതികളിലെ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, 26, 28, ഒക്‌ടോബർ ഒന്ന് തീയതികളിലും നടത്തും. ആഗസ്റ്റ് 10ന് നടത്താനിരുന്നതും സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിെവച്ചതുമായ ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ-2017 അഡ്മിഷൻ െറഗുലർ) പരീക്ഷകൾ സെപ്റ്റംബർ 18നും ആഗസ്റ്റ് 13ന് നടത്താനിരുന്നതും 30ലേക്ക് മാറ്റിെവച്ചതുമായ പരീക്ഷകൾ സെപ്റ്റംബർ 24നും നടത്തും. ആഗസ്റ്റ് 31, സെപ്റ്റംബർ മൂന്ന്, അഞ്ച് തീയതികളിൽ നടത്താനിരുന്ന മൂന്നാം വർഷ ബി.എസ്സി എം.ആർ.ടി (2016ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമ​െൻററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 24, 26 തീയതികളിൽ നടത്തും. ആഗസ്റ്റ് 31, സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ നടത്താനിരുന്ന മൂന്നാം വർഷ ബി.പി.ടി (2008 മുതൽ അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 24, 26, 28 തീയതികളിൽ നടത്തും. ആഗസ്റ്റ് 30ന് നടത്താനിരുന്ന മേഴ്‌സി ചാൻസ് പരീക്ഷ -മൂന്നാം വർഷ മോഡൽ 1 ബി.എസ്സി മാത്തമാറ്റിക്‌സ്, പാർട്ട് III മെയിൻ (ആനുവൽ സ്‌കീം) പേപ്പർ VI 'കോംപ്ലക്‌സ് അനാലിസിസ്' - സ്‌പെഷൽ പരീക്ഷ സെപ്റ്റംബർ 24ന് നടത്തും. സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, 10, 13 തീയതികളിലെ നാലാം സെമസ്റ്റർ എം.സി.ജെ (2015 അഡ്മിഷൻ) സ്‌പെഷൽ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 24, 26, 28, ഒക്‌ടോബർ ഒന്ന് തീയതികളിൽ നടത്താൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. ആഗസ്റ്റ് 30, സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, 13 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (റീഅപ്പിയറൻസ് -2013ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10 തീയതികളിലും ആഗസ്റ്റ് 31, സെപ്റ്റംബർ നാല്, ആറ്, 10, 14 തീയതികളിലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (റീഅപ്പിയറൻസ് -2013നുമുമ്പുള്ള അഡ്മിഷൻ/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ നാല്, ഒമ്പത്, 11, 15, 17 തീയതികളിലും നടത്താൻ പുതുക്കിനിശ്ചയിച്ചു. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മറ്റ് പരീക്ഷകളുടെ തീയതികൾക്ക് മാറ്റമില്ല. സംവരണ സീറ്റൊഴിവ് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ ഒന്നാം എം.എ ആന്ത്രപ്പോളജിക്ക് എസ്.സി വിഭാഗത്തിൽ ഒരുസീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് വകുപ്പുമേധാവിയുടെ മുമ്പാകെ ഹാജരാകണം. പരീക്ഷഫലം 2018 ജനുവരിയിൽ നടത്തിയ സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ ബി.എ മോഡൽ I, II, III സപ്ലിമ​െൻററി (2013/2014/2015/2016 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. 2018 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു (ന്യൂ ജനറേഷൻ 2013ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമ​െൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. 2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി (സി.എസ്.എസ് െറഗുലർ ആൻഡ് സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. കൃഷ്ണകുമാരി വർമ മെമ്മോറിയൽ അവാർഡ് കോട്ടയം: മാസ്റ്റർ ബിരുദത്തിന് ഒന്നും രണ്ടും സ്ഥാനം നേടിയ വിഷ്വലി ചലഞ്ചഡ് വിദ്യാർഥികൾക്ക് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ഏർപ്പെടുത്തിയ കൃഷ്ണകുമാരി വർമ മെമ്മോറിയൽ അവാർഡ് 2018നുള്ള അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും www.mgu.ac.in വെബ്‌സൈറ്റിൽ Announcement എന്ന ലിങ്ക് സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.