മൂവാറ്റുപുഴ: ഫയർഫോഴ്സിന് പുതിയ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാനും താൽക്കാലികമായി സേനയുടെ ഓഫിസ് മൂവാറ്റുപുഴ അർബൻ ഹാറ്റിൽ പ്രവർത്തിപ്പിക്കാനും തീരുമാനമായി. ഫയർ സ്റ്റേഷന് പുതിയ മന്ദിരനിർമാണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനക്കും നിലവിലെ ഫയർസ്റ്റേഷെൻറ ശോച്യാവസ്ഥ നേരിൽകണ്ട് മനസ്സിലാക്കുന്നതിനുമായി ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ മൂവാറ്റുപുഴയിലെത്തിയതിനെത്തുടർന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അർബൻ ഹാറ്റിൽ ഓഫിസ് പ്രവർത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ അധികൃതർ വിലയിരുത്തി. ലത പാലത്തിനു സമീപത്ത് നിലവിലുള്ള ഫയർ ഫോഴ്സ് കെട്ടിടമിരിക്കുന്ന സ്ഥലത്ത് നിർമിക്കുന്ന കെട്ടിടത്തിെൻറ താഴത്തെ നിലയിൽ സേനയുടെ വാഹനങ്ങളും മറ്റും പാർക്ക് ചെയ്യുന്നതിനുള്ള ഗാരേജും ഒന്നാം നിലയിൽ ഓഫിസ് പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കാമെന്നും നഗരസഭ അധികൃതർ പറഞ്ഞു. സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴ ഫയർഫോഴ്സ് മന്ദിരനിർമാണം അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം എൽദോ ഏബ്രഹാം എം.എൽ.എയും മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലും ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രനുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയതിനെത്തുടർന്നായിരുന്നു സന്ദർശനം. എൽദോ ഏബ്രഹാം എം.എൽ.എ, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ, നഗരസഭ ചെയർപേഴ്സൻ ഉഷാ ശശിധരൻ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ് റീജനൽ ഫയർ ഓഫിസർ പി. ദിലീപൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.