ഉയിർത്തെഴുന്നേൽപ്പിനൊരുങ്ങി വായനശാല

ചെങ്ങന്നൂർ: ഏഴ് പതിറ്റാണ്ടായി നാടി​െൻറ സാമൂഹിക-സാംസ്കാരിക മേഖലകളുടെ സമഗ്ര വികസനത്തിന് നാന്ദിയായി മാറിയ പാണ്ടനാട് എം.വി ലൈബ്രറി ആൻഡ് റീഡിങ് റൂം ഉയിർത്തെഴുന്നേൽപ്പിന് ശ്രമിക്കുന്നു. പ്രളയജലം പുസ്തകത്താളുകളിലെ അക്ഷരക്കൂട്ടങ്ങളെയെല്ലാം മുക്കിയതോടെ ഗ്രന്ഥശാല പ്രസ്ഥാനത്തി​െൻറ പ്രവർത്തകരെല്ലാംതന്നെ സ്തബ്ധരായി. 1950ൽ സ്ഥാപിതമായ വായനശാല ചെങ്ങന്നൂർ താലൂക്കിലെ എ ഗ്രേഡ് ഗ്രന്ഥശാലകളിലൊന്നാണ് മാന്നാർ -പരുമല-ചെങ്ങന്നൂർ പാതയോരത്ത് അഞ്ചുസ​െൻറ് സ്ഥലത്ത് പടുത്തുയർത്തിയ വിശാലമായ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്നത്. പഴയ നിലയിലെത്തണമെങ്കിൽ ഇനി കൈയും മെയ്യും മറന്നുള്ള സഹായങ്ങൾ വേണം. 14,800 പുസ്തകങ്ങളാണ് ഇവിടെയുള്ളത്. 500ൽപരം അംഗങ്ങളുണ്ട്. റഫറൻസ് ഗ്രന്ഥങ്ങൾ, കൂടാതെ ആധ്യാത്മികം, കാർഷികം, വിദ്യാഭ്യാസം, പബ്ലിക് സർവിസ് കമീഷൻ, എൻജിനീയറിങ്, ഡോക്ടറേറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് ആവശ്യമായ വിപുലമായ പുസ്തകങ്ങളുടെ ഒരു ശൃംഖലതന്നെ ഇവിടെയുണ്ട്. പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ലൈബ്രറിയിലേക്ക് സ്വാതന്ത്ര്യദിനത്തിൽ ജലം ഇരച്ചുകയറിയതോടെ ആർക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായി. അപ്രതീക്ഷിതമായുണ്ടായ പ്രകൃതിക്ഷോഭത്തിൽ വിറങ്ങലിച്ചുപോയവരുടെ മുന്നിൽ സ്വയരക്ഷയും കുടുംബത്തി​െൻറ പരിരക്ഷയും വീടുകളുടെയും നാട്ടുകാരുടെയും രോദനങ്ങളുമായിരുന്നു പരമപ്രധാനമായി ഉണ്ടായിരുന്നത്. ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാൽതന്നെ ഇവിടേക്ക് എത്തിപ്പെടുക അസാധ്യമായിരുന്നു. രണ്ട് മുറിയും ഹാളും ഉൾെപ്പടെ 2000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തി​െൻറ അടിത്തറക്ക് പൊട്ടലും ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. ടോയ്ലറ്റ്, കിണർ, ഫോൺ, ഫോേട്ടാസ്റ്റാറ്റ് മെഷീൻ, കമ്പ്യൂട്ടർ, ഇൻവെർട്ടർ, ടെലിവിഷൻ, അലമാര, ഷെൽഫുകൾ തുടങ്ങിയവ നശിച്ചു. ഔട്ട് ഓഫ് പ്രിൻറായ, ഇപ്പോൾ കാണാൻപോലും കഴിയാത്ത പുസ്തകങ്ങൾവരെ വെള്ളം വിഴുങ്ങിയതായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകൂടിയായ സെക്രട്ടറി ജി. കൃഷ്ണകുമാർ കൃഷ്ണവേണി പറഞ്ഞു. ശുചീകരണം നടത്താൻപോലുമുള്ള മാനസികാവസ്ഥയിൽ ആരും ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ട് വായനശാല തുറന്നുനോക്കുമ്പോൾ തങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രയത്നങ്ങൾ തകർന്നടിഞ്ഞ കാഴ്ച ഹൃദയഭേദകമാണ്. ടി.എ. ബെന്നിക്കുട്ടി പ്രസിഡൻറായ 13 അംഗ ഭരണസമിതിയാണ് വായനശാലയുടേത്. ചെമ്പഴന്തൂർ വീട്ടിൽ പി.കെ. നീലകണ്ഠപ്പിള്ള സൗജന്യമായി നൽകിയ സ്ഥലത്തുയർന്ന സാംസ്കാരിക കേന്ദ്രത്തി​െൻറ ഉയിർത്തെഴുന്നേൽപ്പിന് സമൂഹത്തി​െൻറ ആകമാനമുള്ള പിന്തുണയാണ് ഉണ്ടാകേണ്ടത്. യു.െഎ.ടി പ്രവർത്തനോദ്ഘാടനം ചെങ്ങന്നൂർ: മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരള സർവകലാശാലയുടെ നിയന്ത്രണത്തിൽ ആരംഭിച്ച യൂനിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളജി​െൻറ പ്രവർത്തനോദ്ഘാടനവും ഒന്നാംവർഷ ഡിഗ്രി ക്ലാസുകളുടെ വിദ്യാരംഭവും സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം.എച്ച്. റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എച്ച്. ബാബുജാൻ യു.ഐ.ടി പ്രഖ്യാപനം നടത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രശ്മി രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ്, ജി. വിവേക്, എൻ.എ. രവീന്ദ്രൻ, കെ.ആർ. രാധാഭായി, ശാമുവേൽ ഐപ്, സി.എച്ച്. മനോജ് കുമാർ, പി.എസ്. ഗോപാലകൃഷ്ണൻ, അനീഷ്, ബി. ഉഷാകുമാരി, പി. രജിമോൾ, ഡി.ബി. േജ്യാതിഷ് ജലൻ എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ കെ.പി. ശരത്ചന്ദ്രൻ സ്വാഗതവും പി.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.