നഷ്​ടമായ രേഖകൾ ഉടൻ ലഭ്യമാക്കും

ആലപ്പുഴ: പ്രളയത്തിൽ വിലപ്പെട്ട രേഖകൾ നഷ്ടമായവർക്ക് സമയബന്ധിതമായി പുതിയത് നൽകാൻ നടപടിയുണ്ടാകുമെന്ന് ജില്ലയുടെ സ്‌പെഷൽ ഓഫിസറായ നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ. പ്രളയബാധിത പഞ്ചായത്തുകളിൽ പ്രത്യേക അദാലത് നടത്തും. ഇതിനുമുന്നോടിയായി പ്രത്യേക മൊബൈൽ ആപ്പോ ഓൺലൈൻ സംവിധാനമോ വികസിപ്പിക്കാൻ അദ്ദേഹം ബി.എസ്.എൻ.എൽ, എൻ.ഐ.സി എന്നിവയുടെ അധികൃതരോട് ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ, ആധാരം, വിവിധ ലൈസൻസുകൾ എന്നിവ ദുരിതബാധിതർക്ക് വേഗം നൽകാൻ നടപടിയുണ്ടാകണമെന്നാണ് സർക്കാർ താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. ബി.എസ്.എൻ.എൽ ലാൻഡ് ലൈനിലൂടെയും മൊബൈലിലൂടെയും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രചാരണം നൽകാമെന്ന് ജനറൽ മാനേജർ വേണുഗോപാൽ വ്യക്തമാക്കി. വോയിസ് മെസേജ്, എസ്.എം.എസ് അലർട്ട് നൽകാനാകുമെന്ന് സൂചിപ്പിച്ചു. മിക്ക വകുപ്പുകളുടെയും പ്രവർത്തനം ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലായതിനാൽ രേഖകൾ നൽകുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് വകുപ്പുമേധാവികൾ അറിയിച്ചു. പഞ്ചായത്ത് വകുപ്പി​െൻറ രേഖകൾ 1970 മുതലുള്ളതെല്ലാം ഡിജിറ്റൽ രൂപത്തിലായതിനാൽ ജനന-മരണ സാക്ഷ്യപത്രങ്ങൾ, കെട്ടിട അവകാശം, സാമൂഹിക പെൻഷൻ എന്നിവയുടെ രേഖകൾ എളുപ്പം നൽകാനാവും. ഒന്നര വർഷമായി സ്വീകരിച്ച പുതിയ പെൻഷൻ അപേക്ഷകളിൽ ഓൺലൈൻ ചെയ്യാത്തവ മാത്രമാണ് പഞ്ചായത്തുകളിൽ നഷ്ടപ്പെടാൻ സാധ്യത. കുട്ടനാട്ടിലെ 12 പഞ്ചായത്തിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലുമാണ് ഈ പ്രശ്‌നമുണ്ടാവുക. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കും. ചികിത്സ രേഖകൾ പെെട്ടന്ന് നൽകാൻ നടപടിയുണ്ടാകുമെന്ന് ജില്ല മെഡിക്കൽ ഓഫിസറും മെഡിക്കൽ കോളജ് സൂപ്രണ്ടും യോഗത്തിൽ വ്യക്തമാക്കി. ഇതിന് പ്രത്യേകം ഡോക്ടർമാരെ നിയമിക്കും. എസ്.എസ്.എൽ.സി പുസ്തകം നഷ്ടമായതിൽ 790 അപേക്ഷ ലഭിച്ചതായും അവ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2001 മുതലുള്ള പുസ്തകങ്ങൾ വളരെ പെട്ടെന്ന് നൽകാനാകും. അതിനുമുമ്പുള്ളവക്കാണ് അൽപ്പം കാലതാമസമെടുക്കുകയെന്നും വകുപ്പ് വ്യക്തമാക്കി. മാവേലിക്കര, കുട്ടനാട് മേഖലകളിൽ ഇതിന് പ്രത്യേക ക്രമീകരണം നടത്തും. പല വകുപ്പും ആവശ്യപ്പെടുന്ന പല സാക്ഷ്യപത്രങ്ങളും മറ്റുവകുപ്പുകൾ നൽകുന്നവയായതിനാൽ ഇതിന് ഒരുഏകീകൃത സംവിധാനം നല്ലതായിരിക്കുമെന്നാണ് ജില്ലതല വകുപ്പ് മേധാവികൾ അഭിപ്രായപ്പെട്ടത്. യോഗത്തിൽ എ.ഡി.എം ഐ. അബ്ദുൽ സലാം, ജില്ല രജിസ്ട്രാർ കെ.സി. മധു, വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് കൃഷ്ണകുമാർ, പഞ്ചായത്ത് വകുപ്പ് സീനിയർ സൂപ്രണ്ട് പ്രസാദ്ബാബു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. മുരളീധരൻ പിള്ള, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാംലാൽ, കെ.എസ്.ഇ.ബി ഇ.ഇമാരായ രാധാകൃഷ്ണൻ, സുരേഷ്‌കുമാർ, മെഡിക്കൽ കോളജ് അഡ്മിനിസ്‌ട്രേഷൻ പ്രതാപൻ, ഡി.ആർ.ഡി.എ േപ്രാജക്ട് ഡയറക്ടർ കെ.ആർ. ദേവദാസ്, സർവേ െഡപ്യൂട്ടി സൂപ്രണ്ട് രാജൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം െഡപ്യൂട്ടി എക്‌സിക്യൂട്ടിവ് എൻജിനീയർ ഉഷാകുമാരി, സഹകരണ ജോയൻറ് രജിസ്ട്രാർ ശ്രീകുമാർ, ജില്ല ഇൻഫർമാറ്റിക്‌സ് ഓഫിസർ പാർവതിദേവി, മറ്റു ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.