എം.ജി ഡിഗ്രി ഏകജാലകം: ഫൈനൽ അലോട്ട്മെൻറിെൻറ ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള (2018) ഫൈനൽ അലോട്ട്മെൻറിെൻറ ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ഫൈനൽ അലോട്ട്മെൻറിെൻറ ഒന്നാം അലോട്ട്മെൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഈ മാസം 10ന് വൈകീട്ട് 4.30ന് മുമ്പായി അലോട്ട്മെൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. വൈകീട്ട് 4.30ന് മുമ്പായി ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെൻറ് റദ്ദാക്കും. ഫൈനൽ അലോട്ട്മെൻറ് ലഭിക്കുന്ന എല്ലാവരും തന്നെ സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഫൈനൽ അലോട്ട്മെൻറിൽ ഹയർ ഓപ്ഷനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്ഥിരപ്രവേശനം എടുക്കാത്തവരുടെ അലോട്ട്മെൻറ് റദ്ദാക്കും. കോളജ് പ്രിൻസിപ്പൽമാർ യു.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്റ്റംബർ 17ന് വൈകീട്ട് 4.30ന് മുമ്പ് പൂർത്തീകരിക്കണം. 17ന് ശേഷം പ്രവേശനം അനുവദിക്കുന്നതല്ല. ഓൺലൈൻ അഡ്മിഷൻ പോർട്ടൽ സെപ്റ്റംബർ 17ന് വൈകീട്ട് അഞ്ചിന് ക്ലോസ് ചെയ്യും. പുതുക്കിയ പരീക്ഷ തീയതി 2018 സെപ്റ്റംബർ 18 മുതൽ നടത്താൻ നിശ്ചയിച്ച നാലാം വർഷ ബി.പി.ടി (2008 അഡ്മിഷൻ മുതൽ) റഗുലർ/ സപ്ലിമെൻററി പരീക്ഷകൾ ഒക്ടോബർ അഞ്ചു മുതൽ ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2018 സെപ്റ്റംബർ 18 മുതൽ നടത്താൻ നിശ്ചയിച്ച ഒന്നാം വർഷ എം.എസ്സി മെഡിക്കൽ അനാട്ടമി (2017 അഡ്മിഷൻ റഗുലർ ആൻഡ് 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ ഒക്ടോബർ മൂന്നുമുതൽ ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2018 ആഗസ്റ്റ് 31ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിെവച്ചതുമായ ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി- 2016 അഡ്മിഷൻ സപ്ലിമെൻററി (ഡിപ്പാർട്ട്മെൻറ് മാത്രം) ആൻഡ് 2017 അഡ്മിഷൻ റഗുലർ ആൻഡ് 2009 -2016 അഡ്മിഷൻ സപ്ലിമെൻററി (അഫിലിയേറ്റഡ് കോളജുകളും ഡിപ്പാർട്മെൻറും) പരീക്ഷകൾ സെപ്റ്റംബർ 18 മുതൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. 2018 ആഗസ്റ്റ് 31ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിെവച്ചതുമായ ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2016 അഡ്മിഷൻ സപ്ലിമെൻററി - ഡിപ്പാർട്മെൻറ് മാത്രം) പരീക്ഷകൾ സെപ്റ്റംബർ 18 മുതൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. അപേക്ഷ തീയതി ഒന്നാം സെമസ്റ്റർ ബി.പി.ഇ (2013-2015 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ സെപ്റ്റംബർ 26, 28 തീയതികളിൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 10 വരെയും 50 രൂപ പിഴയോടെ 11വരെയും 500 രൂപ സൂപ്പർഫൈനോടെ 13വരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം വർഷ ബി.എസ്സി നഴ്സിങ് പഴയ സ്കീം (2010 മുതൽ 2015വരെ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 10വരെയും 50 രൂപ പിഴയോടെ 11വരെയും 500 രൂപ സൂപ്പർഫൈനോടെ 13വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാക്ടിക്കൽ 2018 ജൂണിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ (സി.എസ്.എസ്-റഗുലർ/ സപ്ലിമെൻററി) പരീക്ഷയുടെ പുനഃക്രമീകരിച്ച പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 17 മുതൽ 19വരെ ആർ.എൽ.വി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി ഇൻഫർമേഷൻ ടെക്നോളജി (പി.ജി- സി.എസ്.എസ്) റഗുലർ, സപ്ലിമെൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 18വരെ അപേക്ഷിക്കാം. 2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി (സി.എസ്.എസ് റഗുലർ ആൻഡ് സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 20വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.