ചെങ്ങന്നൂർ: പമ്പാനദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന പാണ്ടനാട് തനത് ഫണ്ട് വരുമാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മണ്ഡലത്തിലെ ഗ്രാമപഞ്ചായത്താണ്. കാർഷിക മേഖലക്ക് ഏറെ പ്രാധാന്യമുള്ള ഇവിടെ എല്ലാത്തരം കാർഷിക വൃത്തിക്കും വളക്കൂറുള്ള മണ്ണാണ്. പമ്പാനദി കരകവിഞ്ഞൊഴുകി പാണ്ടനാട് ഗ്രാമത്തിലെ കാർഷിക മേഖല ആകമാനം വിഴുങ്ങിയതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. എല്ലാം ഇനി ഒന്നിൽനിന്ന് തുടങ്ങണം. പഴയ നിലയിൽ എത്തണമെങ്കിൽ കാലങ്ങളെടുക്കും. പ്രതീക്ഷകളെല്ലാം അസ്മതിച്ചു. മാനസികമായി എല്ലാവരും തകർന്ന അവസ്ഥയിലാണ് കർഷകർ. തങ്ങളുടെ ജീവിതകാലം പടുത്തുയർത്തിയ സ്വപ്നങ്ങളെല്ലാം മണിക്കൂറുകൾ കൊണ്ടാണ് തകർന്നടിഞ്ഞത്. കർഷകരുടെ ആശ്രയ കേന്ദ്രമായിരുന്ന കൃഷിഭവൻ പേരിൽ മാത്രമായി. 2017-18 വർഷത്തെ ഫയലുകൾ, കാഷ് ബുക്ക്, ട്രഷറി ബിൽ ബുക്ക്, രണ്ട് കമ്പ്യൂട്ടർ, പ്രിൻറർ, യു.പി.എസ്, ഫർണിച്ചറുകൾ, രജിസ്റ്ററുകൾ എന്നിവയെല്ലാം നശിച്ചു. 24 മുതലാണ് ഓഫിസിെൻറ പ്രവർത്തനം പുനരാരംഭിച്ചത്. ആറ് പാടശേഖര സമിതികളുടെ പമ്പ് ഹൗസുകളും പമ്പ് സെറ്റുകളും നശിച്ചു. 20 കർഷകരുടെ 20 ഹെക്ടർ കരിമ്പ് കൃഷിയും കരിമ്പ് ആട്ടി ശർക്കരയാക്കുന്ന നാല് ചക്കുകളും നഷ്ടപ്പെട്ടു. തെങ്ങ്-ജാതി തൈകൾ, വാഴ-മത്സ്യം, കൊക്കോ, പച്ചക്കറി, വിളവെടുത്തുകൊണ്ടിരുന്ന ഏത്തവാഴ, അക്വാപോണിക്സ്, മീൻകുളം എന്നിവ ഒലിച്ചുപോയി. പ്രയാർ ഗിലദാദിൽ പേടിയിൽ ജയിംസ് ജി. കുര്യൻ പമ്പാനദിയിൽ കൂടുകെട്ടി നടത്തിയിരുന്ന മത്സ്യകൃഷി പാടെ ജലമെടുത്തു. 15 ലക്ഷമാണ് നഷ്ടം കണക്കാക്കുന്നത്. ഗംഗാസദനത്തിൽ ടി.എൻ. തങ്കപ്പെൻറ അക്വാപോണിക്സ് മീൻകുളം നശിച്ചു. പ്രയാർ മൈലാടിയിൽ അനിൽകുമാറിെൻറ മഴമറ കൃഷി തകർന്നതിലൂടെ ഒരുലക്ഷമാണ് നഷ്ടമായത്. 10,000 ജാതിയും, 500 തൈകളും 3000 കെക്കോ, ഏഴ് ഹെക്ടറിലെ പച്ചക്കറി, 1000 തെങ്ങിൻതൈ, 30 ഹെക്ടറിലെ കിഴങ്ങ്, 30 ഹെക്ടറിലെ മരച്ചീനി, 30 ഹെക്ടറിലെ ഏത്തവാഴ, 50 സെൻറിലെ വെറ്റിലക്കൊടി, മൂന്ന് ഹെക്ടറിലെ പൈനാപ്പിൾ, 3000 കുരുമുളക്, നാല് ഹെക്ടർ ഇഞ്ചി കൃഷി വീതം നശിച്ചതായി പ്രാഥമിക കണക്കെടുപ്പ്. പടനിലം, ചിറക്കുഴി, പ്രയാർ എന്നിവിടങ്ങളിൽ നടത്തിയിരുന്ന 15 ഹെക്ടറിലെ കരനെൽ കൃഷിയും നശിച്ചവയിൽ ഉൾപ്പെടുന്നു. രജിസ്റ്റർ ചെയ്ത 1000 കർഷകരുണ്ട്. കൃഷി വകുപ്പിനും പഞ്ചായത്തിനും കൃഷിനാശം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായി ഓഫിസർ അൻജു ജോർജ് അറിയിച്ചു. -എം.ബി. സനൽ കുമാരപ്പണിക്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.