ആലപ്പുഴ: റെയിൽേവ ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി െറയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചു. പാസഞ്ചർ അടക്കം നിരവധി ട്രെയിനുകൾ റദ്ദാക്കി യാത്രക്കാരെ വെല്ലുവിളിക്കുന്ന ദക്ഷിണ െറയിൽവേ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ കൈയുംകെട്ടി ഇരിക്കാനാകില്ലെന്ന് എം.പി മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്കത്തെ തുടർന്ന് റോഡ് ഗതാഗതം ദുരിതപൂർണമായ സാഹചര്യത്തിൽ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് െട്രയിൻ സർവിസിനെയാണ്. എന്നാൽ, ഉദ്യോഗസ്ഥർ അന്യായമായി െട്രയിൻ സർവിസുകൾ റദ്ദാക്കി യാത്രക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിലെ ജനങ്ങളോട് തികഞ്ഞ അവഗണനയും നിഷേധാത്്മക നിലപാടും സ്വീകരിക്കുന്ന െറയിൽവേ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായില്ലെങ്കിൽ ജനരോഷം നേരിടേണ്ടിവരുമെന്ന് എം.പി കത്തിൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.