പ്രളയത്തെ പ്രത്യാശകൊണ്ട് നേരിടും -കെ.എ.എം. അബൂബക്കര്‍ എം.എല്‍.എ

ആറാട്ടുപുഴ: പ്രത്യാശയോടെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഏത് പ്രളയത്തെയും നമുക്ക് അതിജീവിക്കാനാകുമെന്ന് മുസ്ലിം ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറിയും കടയനല്ലൂര്‍ എം.എല്‍.എയുമായ കെ.എ.എം. അബൂബക്കര്‍. കെ.എം.സി.സി തമിഴ്നാട് കമ്മിറ്റി പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 20 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഓള്‍ ഇന്ത്യ കെ.എം.സി.സി തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തത്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ മണ്ണഞ്ചേരി, പള്ളാത്തുരുത്തി, കഞ്ഞിപ്പാടം, കുന്നുമ്മ, കരുവാറ്റ, വീയപുരം, എടത്വ, മാന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നേരിട്ടെത്തി അര്‍ഹരായവരെ കണ്ടെത്തിയാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. കുര്‍ബാനി മെഡിക്കല്‍ ആന്‍ഡ് എജുക്കേഷനല്‍ ട്രസ്റ്റ് തിരുപ്പൂരും യുനൈറ്റഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ചെന്നൈയുമായി സഹകരിച്ച് നടത്തിയ ദുരിതാശ്വാസ സഹായ വിതരണത്തിന് ഓള്‍ ഇന്ത്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍, ഓള്‍ ഇന്ത്യ കെ.എം.സി.സി സെക്രട്ടറി ടി. അബ്ദുൽ ഗഫൂര്‍, കെ.എം.സി.സി നേതാക്കളായ റിയാസ്, റസാഖ് ഹാജി, അഷീര്‍, റഹീം ബ്രോഡ്വേ, നസീര്‍ ഹാജി ബ്രോഡ്വേ, ഉബൈദ് കരളാത്ത്, സലീം കാഞ്ഞിലോട്, കുര്‍ബാനി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അഹമ്മദ് ഫൈസല്‍ എന്നിവർ നേതൃത്വം നല്‍കി. കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ശ്യാംസുന്ദര്‍, മുസ്ലിം ലീഗ് ഹരിപ്പാട് മണ്ഡലം ജനറല്‍ സെക്രട്ടറി ഫക്രുദ്ദീന്‍ അലി അഹമ്മദ്, യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് ഷാജഹാന്‍, എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട്, എം.എസ്.എഫ് ഹരിപ്പാട് മണ്ഡലം പ്രസിഡൻറ് ഉവൈസ് പതിയാങ്കര, ഹരിപ്പാട് മണ്ഡലം മുസ്ലിംലീഗ് നേതാക്കളായ തൈക്കിഴക്കതില്‍ അബൂബക്കര്‍കുഞ്ഞ്, തൈപ്പറമ്പില്‍ മുഹമ്മദ് കുഞ്ഞ്, എന്‍.ആര്‍. രാജ, ഉവൈസ് കുഞ്ഞിത്തൈയില്‍, മമ്മൂഞ്ഞ് തൈപ്പറമ്പില്‍, സി.കെ. ഷാനവാസ്, ഷാനവാസ് പാനൂര്‍, ഇര്‍ഷാദ്, കമറുദ്ദീന്‍, സിയാദ് കണ്ടത്തില്‍, ബഷീര്‍, റഷീദ്, ഷാജി, ഷാജി തൃക്കുന്നപ്പുഴ, അബ്ദുല്‍ ഖാദര്‍കുഞ്ഞ് കളത്തിപ്പറമ്പില്‍, ഹാഷിം പുത്തന്‍പുരക്കല്‍, അഷ്‌റഫ് പുത്തന്‍പുരക്കല്‍, നവാസ് വാലയില്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.