ചേർത്തല: തണ്ണീർമുക്കം ബണ്ടിെൻറ മൺചിറയിലെ മണ്ണ് പഞ്ചായത്തിന് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇൗമാസം 10ന് 'നമ്മുടെ മണ്ണ് നമുക്ക്' എന്ന മുദ്രാവാക്യവുമായി ജനകീയ കൺെവൻഷൻ സംഘടിപ്പിക്കും. തണ്ണീർമുക്കം പഞ്ചായത്തിെൻറ നേതൃത്വത്തിൽ വൈകീട്ട് മൂന്നിന് ബണ്ടിന് സമീപം ചേരുന്ന കൺെവൻഷനിൽ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും അണിനിരക്കും. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് യോഗ തീരുമാനപ്രകാരം ചൊവ്വാഴ്ച ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കൺെവൻഷൻ തീരുമാനിച്ചത്. 40 വർഷം മുമ്പ് പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്നുള്ള അയ്യായിരത്തിനുമേൽ ജനങ്ങൾ സൗജന്യമായി നൽകിയ മണ്ണ് ഉപയോഗിച്ചാണ് ചിറ നിർമിച്ചതെന്ന് യോഗം വിലയിരുത്തി. ബണ്ടിെൻറ ഷട്ടറുകൾ താഴ്ത്തുമ്പോൾ മാലിന്യവും രാസവളങ്ങളും കീടനാശിനികളും മൂലം ശുദ്ധജല സ്രോതസ്സ് ഉൾപ്പെടെ മലിനമാകുന്ന സാഹചര്യമാണുള്ളത്. ഉൾനാടൻ ജലാശയ അതോറിറ്റിയുടെ നേതൃത്വത്തിൽ മുമ്പ് കായൽ ഡ്രഡ്ജ് ചെയ്തപ്പോഴും മണ്ണ് പഞ്ചായത്തിന് വിട്ടുനൽകേണ്ടിവന്നിരുന്നു. പഞ്ചായത്തിെൻറ വിവിധ സ്ഥലങ്ങളിൽ മണ്ണ് താൽക്കാലികമായി സൂക്ഷിക്കാൻ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകിയിട്ടും മഴവെള്ളം കയറുമ്പോൾ നഷ്ടപ്പെടുന്ന ഇറിഗേഷൻ വകുപ്പിെൻറ സ്ഥലത്ത് നിക്ഷേപിക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. പി.എസ്. ഷാജി, കെ. പദ്മാവതിയമ്മ, കെ.ജെ. സെബാസ്റ്റ്യൻ, എം.സി. ടോമി, എസ്. പ്രകാശൻ, വിനോദ് പുഞ്ചച്ചിറ, ഷൈലേഷ്, ഷാജി തണ്ണീർമുക്കം എന്നിവർ സംസാരിച്ചു. കുട്ടനാടിന് കൈത്താങ്ങുമായി എത്തിയ കർണാടകക്കാർക്ക് യാത്രയയപ്പ് ആലപ്പുഴ: കുട്ടനാട്ടിലേക്ക് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അയച്ച വിദഗ്ധ സംഘത്തിന് ഡി.സി.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രണ്ടുദിവസമായി കുട്ടനാട്ടിലെ നെടുമുടി, പൂപ്പള്ളി, വൈശ്യംഭാഗം, കൊട്ടാരം, ചമ്പക്കുളം, മങ്കൊമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ 250ൽപരം വീടുകളിലെ ഇലക്ട്രിക്കൽ, പ്ലംബിങ് തകരാറുകൾ പരിഹരിച്ച സംഘം കുടിവെള്ള ടാങ്കുകൾ ശുചീകരിച്ച് നൽകുകയും ചെയ്തു. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ ഫ്രിഡ്‌ജ്, ടി.വി, വാഷിങ്മെഷീൻ, മിക്സി തുടങ്ങിയവ റിപ്പയർ ചെയ്ത് നൽകി. നിരവധി അംഗൻവാടികളിലെയും കടകളിലെയും പൊതു സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കൽ, പ്ലംബിങ് തകരാറുകൾ പരിഹരിച്ചു. സംഘത്തെ ഡി.സി.സി പ്രസിഡൻറ് എം. ലിജു അനുമോദിച്ചു. ചടങ്ങിൽ എ.എ. ഷുക്കൂർ, കെ.കെ. ഷാജു, സുബ്രഹ്മണ്യദാസ്, സഞ്ജീവ് ഭട്ട്, കോഒാഡിനേറ്റർമാരായ ഡി.സി.സി ജനറൽ സെക്രട്ടറി റീഗോ രാജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിവേക് ബാബു, നൂറുദ്ദീൻ കോയ, ബഷീർ കോയാപറമ്പൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.