മണ്ണഞ്ചേരി: പ്രളയാനന്തരം കായലോര മേഖലയിൽ സാർവത്രിക ദുരിതം. കുടിവെള്ളക്ഷാമം, പകർച്ചവ്യാധി ഭീഷണി, തൊഴിലില്ലായ്മ എന്നിവയാണ് ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോൾ നേരിടുന്നത്. മണ്ണഞ്ചേരി, ആര്യാട്, മുഹമ്മ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വിധിയെ പഴിപറഞ്ഞ് ജീവിതം തള്ളിനീക്കുന്നത്. പ്രളയത്തിനുശേഷം കുടിവെള്ള സ്രോതസ്സുകൾ മലിനമായതും പലതും വറ്റിവരണ്ടതും കുടിവെള്ളം കിട്ടാക്കനിയാക്കി. ആവശ്യത്തിന് ആർ.ഒ പ്ലാൻറുകളും മണ്ണഞ്ചേരിയിൽ ഇല്ല. കുടിവെള്ളത്തിന് കായലോര നിവാസികൾ കിലോമീറ്റർ താണ്ടി മണ്ണഞ്ചേരി ജങ്ഷനിൽ എത്തണം. ഇതിനുപുറമെ തൊഴിലിന് പോകാൻ പറ്റാത്ത അവസ്ഥയും. ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിവയാണ് ഇവർക്കുമുന്നിൽ ഇപ്പോൾ വിലങ്ങുതടി. മേഖലയിൽ എറെയും ഉൾനാടൻ മത്സ്യത്തൊഴിലാളികളും പരമ്പരാഗത വ്യവസായങ്ങളിൽ ഏർപ്പെടുന്നവരുമാണ്. പ്രളയശേഷം മത്സ്യബന്ധന മേഖലയിൽ കാര്യമായ തൊഴിലൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ചെയ്താൽതന്നെ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം തൊഴിലാളികളുടെയും അഭിപ്രായം. കക്ക തൊഴിലാളികളുടെയും അവസ്ഥ ഇതുതന്നെ. കായലിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ ഇവർക്ക് ജോലി ചെയ്യാൻ പറ്റുന്നില്ല. സർക്കാർ ആശ്വാസധനം ഇനിയും പല മേഖലകളിൽ ലഭിച്ചിട്ടില്ല. പ്രാഥമിക കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. ക്യാമ്പിൽ കഴിഞ്ഞവരിൽ ഏറെയും അവിടുന്ന് കിട്ടിയ നിത്യോപയോഗസാധനങ്ങൾ ഉപയോഗിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഇതിനിെടയാണ് പകർച്ചവ്യാധിഭീതി മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നത്. ഗുരുവന്ദനം പുന്നപ്ര: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പുന്നപ്ര ഗവ. ജെ.ബി സ്കൂളിൽ ഗുരുവന്ദനം നടന്നു. കാൽനൂറ്റാണ്ടിലധികമായി അധ്യാപനരംഗത്ത് പ്രവർത്തിക്കുന്ന പുന്നപ്ര ഗവ. ജെ.ബി സ്കൂൾ പ്രഥമാധ്യാപകൻ എം.എം. അഹമ്മദ് കബീറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിലെ അധ്യാപകർക്കെല്ലാം ഉപഹാരം നൽകി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകർ അവതരിപ്പിച്ച അസംബ്ലിയും കുട്ടികൾ മുതിർന്നവരുടെ വേഷമണിഞ്ഞ് ക്ലാസെടുത്തതും ഏറെ ശ്രദ്ധേയമായി. എസ്.എം.സി ചെയർമാൻ ടി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് കബീർ, എസ്.എം.സി അംഗങ്ങളായ സുധീർ പുന്നപ്ര, അഗസ്റ്റിൻ, അധ്യാപകരായ വൈ. സാജിദ, ജെ. ഷീബ, സ്കൂൾ ലീഡർ ആലിയ ഫാത്തിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.